Quantcast

ആഗോള വിനോദ സഞ്ചാരകേന്ദ്രമായി മാറാന്‍ ജിദ്ദ; ബലദിൽ വൻ വികസന പദ്ധതികള്‍ വരുന്നു

യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളുടെ വികസനമാണ് പ്രധാന പദ്ധതി

MediaOne Logo

Web Desk

  • Published:

    4 Oct 2023 7:19 PM GMT

The Public Investment Fund creates Al Balad Development Co. to boost historic Jeddah area, PIF, Al Balad Development, Jeddah development
X

ജിദ്ദ: സൗദിയിലെ ജിദ്ദയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. ഇതിനായി ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളില്‍ വൻ വികസന പദ്ധതികൾ നടപ്പിലാക്കും. പബ്ലിക് ഇൻവെസ്റ്റ്‍മെന്‍റ് ഫണ്ടിന് കീഴിൽ ഇതിനായി പ്രത്യേക കമ്പനി സ്ഥാപിച്ചു.

അൽ ബലദ് ഡെവലപ്പ്മെൻ്റ് എന്ന പേരിൽ പ്രത്യേക കമ്പനി സ്ഥാപിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളുടെ വികസനമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ജിദ്ദയെ ആഗോള സാമ്പത്തികകേന്ദ്രമായും സാംസ്കാരിക പൈതൃകകേന്ദ്രമായും ഒരു പ്രധാന ടൂറിസം കേന്ദ്രമായും ഉയർത്താനാണ് പബ്ലിക് ഇൻവെസ്റ്റ്‍മെന്‍റ് ഫണ്ട് ലക്ഷ്യമിടുന്നത്.

പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം ചരിത്ര പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണം, സേവന സൗകര്യങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയും നിർമിക്കും. കൂടാതെ 9,300 പാർപ്പിട യൂനിറ്റുകളും 1800 ഹോട്ടൽ യൂനിറ്റുകളും സ്ഥാപിക്കുന്നുണ്ട്. 13 ലക്ഷം ചതുരശ്രമീറ്ററിൽ വാണിജ്യ, ഓഫീസ് സൗകര്യങ്ങളും നിർമിക്കും. ഇതുൾപ്പെടെ ആകെ 37 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സ്വകാര്യമേഖലയുമായി സഹകരിച്ച് ചരിത്ര പ്രദേശങ്ങളിൽ അത്യാധുനിക നഗരപദ്ധതികളും നടപ്പിലാക്കും.

ജിദ്ദയിലെ താമസക്കാർക്ക് ആകർഷകമായ നിക്ഷേപ അവസരങ്ങളും ഗുണനിലവാരമുള്ള വാണിജ്യ സൗകര്യങ്ങളും ഇവിടെ ലഭിക്കും. വിഷൻ 2030ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകരമാകുന്ന ഈ പദ്ധതി, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

Summary: The Public Investment Fund(PIF) creates Al Balad Development Co. to boost historic Jeddah area

TAGS :

Next Story