Quantcast

തീർഥാടകർ മദീനയിലേക്കെത്തുന്നു; വിപണികളിൽ പരിശോധന ശക്തമാക്കി വാണിജ്യമന്ത്രാലയം

ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും ചൂഷണങ്ങളും തടയുന്നതിനുമായാണ് പരിശോധന

MediaOne Logo

Web Desk

  • Published:

    31 May 2026 12:17 PM IST

Pilgrims arrive in Medina; Ministry of Commerce tightens inspections in markets
X

റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ പ്രവാചക നഗരിയായ മദീനയിലേക്ക് എത്തിത്തുടങ്ങിയ പശ്ചാത്തലത്തിൽ, വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം. തീർഥാടകർക്ക് ആവശ്യമായ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും ചൂഷണങ്ങളും തടയുന്നതിനുമായാണ് മന്ത്രാലയത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥർ വിപണികളിൽ പരിശോധന നടത്തുന്നത്.

മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള സെൻട്രൽ ഏരിയ, മസ്ജിദുൽ ഖുബാ, മസ്ജിദുൽ ഖിബ്‌ലതൈൻ പരിസരങ്ങൾ, ഹറമൈൻ അതിവേഗ റെയിൽവേ സ്റ്റേഷൻ, പ്രധാന വിപണികളും വാണിജ്യ മാളുകളും, സ്വർണ, ആഭരണ വിപണികൾ, മസ്ജിദുന്നബവിയിലേക്കുള്ള പ്രധാന റോഡുകളിലെ വാണിജ്യ സ്ഥാപനങ്ങൾ എന്നിങ്ങനെ തീർഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

അത്യാവശ്യ സാധനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പുവരുത്തുക, വാണിജ്യ സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ നിയമങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ പരിശോധനകളുടെ പ്രധാന ലക്ഷ്യം. ഇത് വിപണിയിലെ വിലക്കയറ്റം തടയാനും സ്ഥിരത നിലനിർത്താനും സഹായിക്കും.

TAGS :

Next Story