Quantcast

തുറമുഖങ്ങളിൽ ചരക്കുകൾ കെട്ടിക്കിടക്കരുത്; ഏജന്‍റുമാര്‍ക്കും ഷിപ്പിംഗ് ലൈനുകള്‍ക്കും നിർദേശം നൽകി സൗദി പോർട്ട് അതോറിറ്റി

നിര്‍ദ്ദിഷ്ട കാലയളവിന് ശേഷവും തുറമുഖം വിടാത്ത ചരക്കുകള്‍ക്ക് പിഴ

MediaOne Logo

Web Desk

  • Published:

    14 April 2026 10:52 PM IST

തുറമുഖങ്ങളിൽ ചരക്കുകൾ കെട്ടിക്കിടക്കരുത്; ഏജന്‍റുമാര്‍ക്കും ഷിപ്പിംഗ് ലൈനുകള്‍ക്കും നിർദേശം നൽകി സൗദി പോർട്ട് അതോറിറ്റി
X

ദമ്മാം: സൗദിയിലെ തുറുമുഖങ്ങള്‍ വഴിയുള്ള ചരക്ക് കയറ്റുമതിക്ക് മാര്‍​ഗ നിര്‍ദേശങ്ങളുമായി പോര്‍ട്ട് അതോറിറ്റി. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ തുറമുഖങ്ങളിലെത്തുന്ന ചരക്കുകളുടെ നീക്കം ഉറപ്പാക്കുന്നതിനും, തുറമുഖങ്ങളുടെ പ്രവര്‍ത്തനവും കയറ്റുമതിയും വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ നിര്‍ദേശം.

തുറമുഖങ്ങളിലെത്തുന്ന ചരക്കുകള്‍ യഥാസമയം പോര്‍ട്ട് വിടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏജന്‍റുമാര്‍ക്കും ഷിപ്പിംഗ് ലൈനുകള്‍ക്കും അതോറിറ്റി നിര്‍ദേശം നല്‍കി. തുറമുഖങ്ങളില്‍ അനുവദിച്ച ദിവസത്തില്‍ കൂടുതല്‍ ചരക്കുകള്‍ കെട്ടികിടക്കുന്നത് ഒഴിവാക്കണം. ഷിപ്പിംഗ് ലൈനുകളും അവയുടെ ഷിപ്പിംഗ് ഏജന്റുമാരും നിർദ്ദിഷ്ട കാലയളവിനുള്ളിൽ ട്രാൻസിറ്റ് ഷിപ്പ്‌മെന്റുകളോ അവയുടെ റീഷിപ്പ്‌മെന്റോ പൂർത്തിയാക്കണം. ഇതിനുള്ള നടപടികള്‍ മുന്‍കൂറായി ആസൂത്രണം ചെയ്യണം.

ട്രാൻസിറ്റ് ഷിപ്പ്‌മെന്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപന നിലവാരം ഉയര്‍ത്തിയതായും അതോറിറ്റി വിശദീകരിച്ചു. നിര്‍ദ്ദിഷ്ട കാലയളവിന് ശേഷവും തുറമുഖം വിടാത്ത ചരക്കുകള്‍ക്ക് ചട്ടങ്ങള്‍ക്കനുസൃതമായി ഫീസുകളും പിഴയും ഉറപ്പാക്കുമെന്നും അതോറിറ്റി കൂട്ടിചേര്‍ത്തു.

TAGS :

Next Story