Quantcast

യാമ്പു തുറമുഖത്തിൽ കണ്ടെയ്നറുകൾക്കുള്ള ഫീസിളവ് 20 ദിവസമായി നീട്ടി

തുറമുഖത്തെത്തുന്ന ഒഴിഞ്ഞവ, കയറ്റുമതിക്കായുള്ള ചരക്ക് കണ്ടെയ്നറുകൾക്ക് ബാധകം

MediaOne Logo

Web Desk

  • Published:

    4 April 2026 6:43 PM IST

Ports extends container exemption at Yanbu port to 20 days
X

റിയാദ്: സൗദി അറേബ്യയിലെ യാമ്പു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിൽ ചരക്ക് കണ്ടെയ്‌നറുകൾക്ക് നൽകുന്ന ഫീസ് ഇളവ് കാലാവധി 20 ദിവസമായി നീട്ടി. ജനറൽ അതോറിറ്റി ഫോർ പോർട്ട്‌സ് (മാവാനി) ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കയറ്റുമതിക്കാർക്കും ഷിപ്പിങ് ലൈനുകൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. തുറമുഖത്ത് എത്തുന്ന ഒഴിഞ്ഞ കണ്ടെയ്‌നറുകൾക്കും കയറ്റുമതിക്കായി തയ്യാറാക്കിയ ചരക്ക് കണ്ടെയ്‌നറുകൾക്കും ഇനി മുതൽ 20 ദിവസം വരെ ഫീസില്ലാതെ സൂക്ഷിക്കാം.

കയറ്റുമതി മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുക, വിതരണ ശൃംഖല സുഗമമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കയറ്റുമതിക്കാർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ കൂടുതൽ കാര്യക്ഷമമായി പുറംരാജ്യങ്ങളിലേക്ക് എത്തിക്കാൻ ഈ ഇളവ് സഹായിക്കുമെന്ന് 'മാവാനി' വ്യക്തമാക്കി. ഒഴിഞ്ഞ കണ്ടെയ്‌നറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ ഷിപ്പിങ് കമ്പനികളെ കൂടുതൽ ആകർഷിക്കാനും യാമ്പു പോർട്ടിനെ ഒരു പ്രധാന ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റാനും ഈ നീക്കം ഉപകരിക്കും.

TAGS :

Next Story