Quantcast

സൗദിയിൽ ലെവിയടക്കം തിരിച്ചു കിട്ടാനുള്ള സാധ്യത ബിസിനസ് ചെയ്യുന്നവർ ഉപയോഗപ്പെടുത്തണം

നിക്ഷേപ സൗഹൃദ സാഹചര്യം വന്നതോടെ സൗദിയിൽ വിവിധ സർക്കാർ ഫീസുകളും ആനുകൂല്യങ്ങളുമുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-19 18:29:30.0

Published:

19 Oct 2022 9:50 PM IST

സൗദിയിൽ ലെവിയടക്കം തിരിച്ചു കിട്ടാനുള്ള സാധ്യത  ബിസിനസ് ചെയ്യുന്നവർ ഉപയോഗപ്പെടുത്തണം
X

റിയാദ്: ലെവിയടക്കം തിരികെ കിട്ടുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ സൗദിയിലെ നിക്ഷേപകരിൽ ഭൂരിഭാഗവും ബോധവാന്മാരല്ലെന്ന് നിക്ഷേപ രംഗത്തെ കൺസൾട്ടൻസികൾ. ഇ -കൊമേഴ്സ് ഉൾപ്പെടെയുള്ള മേഖലയിലേക്ക് തിരിയാത്തത് പ്രവാസി നിക്ഷേപകർക്ക് വെല്ലുവിളിയാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. നിക്ഷേപകരാക്കാമെന്ന വ്യാജേനെയെത്തുന്നവരെ ബിസിനസ് രംഗത്തുള്ളവർ കരുതിയിരിക്കണമെന്നും ഇവർ ഓർമപ്പെടുത്തുന്നു.

രണ്ട് വർഷത്തിനിടെ മെച്ചപ്പെട്ട നിക്ഷേപ സാഹചര്യമാണ് സൗദിയിലുണ്ടായത്. ഈ വർഷം കൂടുതൽ കമ്പനികൾ നിക്ഷേപകരായി സൗദിയിലെത്തി. മലയാളി കമ്പനികളും ഇതിൽപെടുന്നു. വ്യത്യസ്തമാണ് പുതിയ നിക്ഷേപകരുടെ മേഖലകളെന്ന് ബിസിനസ് കൺസൾട്ടൻസി രംഗത്തെ പ്രമുഖർ പറയുന്നു. നിലവിൽ ആയിരക്കണക്കിന് മലയാളികൾ നിക്ഷേപകരായി. നിക്ഷേപകരായ പലരും ഇ-കോമേഴ്സ് മേഖലയിലേക്ക് കടന്നിട്ടില്ല. ഇത് വെല്ലുവിളിയാകാനുള്ള സാധ്യതയേറെയാണ്.

നിക്ഷേപ സൗഹൃദ സാഹചര്യം വന്നതോടെ സൗദിയിൽ വിവിധ സർക്കാർ ഫീസുകളും ആനുകൂല്യങ്ങളുമുണ്ട്. പലർക്കും ഇതറിയില്ല. കമ്പനിയുടെ തലപ്പത്തുള്ള സൗദിയുടെ അക്കൗണ്ടിലേക്കാണ് ഈ തുക പോകുന്നത്. ലെവിയടക്കം ഇത്തരത്തിൽ പല അളവിൽ തിരിച്ചു കിട്ടാൻ സാധ്യതയുണ്ടായിട്ടും ഉപയോഗപ്പെടുത്തുന്നില്ല.

നിക്ഷേപ സാഹചര്യവും ചട്ടങ്ങളും ലളിതമാക്കിയതോടെ ഈ രംഗത്ത് തട്ടിപ്പും സജീവമാകുന്നുണ്ട്. ബിനാമി രംഗത്തുള്ള സ്ഥാപനങ്ങൾക്ക് കനത്ത പിഴയുണ്ട്. ഈയടുത്ത് മലയാളികളെ പിഴയിട്ട്, നാടു കടത്തിയിരുന്നു. ബിനാമി രംഗത്തുള്ളർക്ക് ഇനിയും പദവി ശരിയാക്കി മടങ്ങിവരാൻ വഴിയുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

TAGS :

Next Story