Quantcast

പ്രവാസി വെൽഫെയർ അൽഖോബാർ അക്കാദമിക് എക്സലൻസ് അവാർഡുകള്‍ വിതരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    28 Jun 2025 9:43 PM IST

പ്രവാസി വെൽഫെയർ അൽഖോബാർ അക്കാദമിക് എക്സലൻസ് അവാർഡുകള്‍ വിതരണം ചെയ്തു
X

അൽഖോബാർ: പ്രവാസി വെൽഫെയർ സൗദി അറേബ്യ അൽഖോബാർ റീജിയണൽ ഘടകം 'അക്കാദമിക് എക്സലൻസ് അവാർഡ് 2025' നൽകി വിദ്യാർത്ഥികളെ ആദരിച്ചു. ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. റീജിയണൽ പ്രസിഡൻ്റ് ഖലീലുൽ റഹ്മാൻ അന്നട്ക്ക അധ്യക്ഷത വഹിച്ചു. റാക അൽ കൊദാരി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പ്രവിശ്യാ പ്രസിഡൻറ് അബ്ദുൽ റഹീം തിരൂർക്കാട് ഉദ്ഘാടനം ചെയ്‌തു. പ്രകൃതി കഴിഞ്ഞാൽ നാം അറിഞ്ഞും അറിയാതെയും ജീവിതം ക്രമീകരിക്കുന്നതിൽ രാഷ്ട്രീയം വഹിക്കുന്ന പങ്കിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയത്തെ നാം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും അതിൽ ഇടപെടലുകൾ നടത്തേണ്ടതിൻ്റെയും, സാമൂഹ്യ ജീവിതത്തിൽ അതിൻറെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ ഉണർത്തി.

മോട്ടിവേഷൻ സ്പീക്കർ റഷീദ് ഉമർ സദസ്സിനോട് സംവദിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അബ്ദുൽ റഹീം, ഖലീലുറഹ്മാൻ, റഷീദ് ഉമർ, അഷറഫ് പി ടി, ഷജീർ തൂണേരി, മുഹമ്മദ് ഹാരിസ്, ഷനോജ്, സിറാജ് തലശ്ശേരി, ആരിഫ ബക്കർ എന്നിവർ കൈമാറി. റിദുവ റഹീം ഗാനം ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ടി അഷറഫ് സ്വാഗതവും റീജിയണൽ കമ്മിറ്റി ട്രഷറർ ഷജീർ തൂണേരി നന്ദിയും പറഞ്ഞു. ചടങ്ങിൽ ആരിഫ് അലി അവതാരകനായിരുന്നു. നുഅമാൻ, കുഞ്ഞു മുഹമ്മദ്, താഹിറ, ഹാരിസ്, ഹഫ്സൽ, ഫൗസിയ, തുടങ്ങിയർ നേതൃത്വം നൽകി.

TAGS :

Next Story