Quantcast

പ്രവാസി വെൽഫെയർ കലണ്ടർ പ്രകാശനം ചെയ്തു

MediaOne Logo

Web Desk

  • Published:

    11 Dec 2023 1:36 PM GMT

പ്രവാസി വെൽഫെയർ കലണ്ടർ പ്രകാശനം ചെയ്തു
X

പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാമിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം, അംഗങ്ങളായ ഷിഹാബ്, അബ്ദു റഹീം, അൻവർ ഫസൽ, സലീം ആലപ്പുഴ, റഊഫ് ചാവക്കാട്, സൈഫുദ്ധീൻ പൊറ്റശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.

ആതുര സേവന രംഗത്ത് ശ്രദ്ധേയമായ സേവനങ്ങൾ നൽകുന്ന അൽഖോബാറിലെ റഫ മെഡിക്കൽസിന്റെ സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. ചടങ്ങിൽ നാഷണൽ കമ്മിറ്റി ട്രെഷറർ സമീയുള്ള കൊടുങ്ങല്ലൂർ, കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി എന്നിവരും പങ്കെടുത്തു.

TAGS :

Next Story