Quantcast

പ്രവാസി വെൽഫെയർ ജുബൈൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    5 Dec 2023 2:27 PM GMT

പ്രവാസി വെൽഫെയർ ജുബൈൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
X

‘സമകാലീന സംഭവങ്ങളും, പൊതുബോധ നിർമ്മിതിയും' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ ജുബൈൽ ടേബിൾ ടോക് സംഘടിപ്പിച്ചു. ജുബൈലിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.




ഫാസിസ്റ്റ്ശ ക്തികളും മുഖ്യധാരാ മാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടെ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന അസത്യങ്ങൾ, പൊതുബോധങ്ങളായി മാറ്റപ്പെടുന്നത് മനുഷ്യരാശിക്ക് തന്നെ ആപത്താണ്. ഭരണകൂടങ്ങൾക്കും ഇതിൽ കൃത്യമായ പങ്കുണ്ട്. കളമശ്ശേരി സംഭവത്തിൽ ചില നിഷ്‌പക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും പ്രസ്താവനകൾ സമീപകാല ഉദാഹരണങ്ങളാണ്.

പല മാധ്യമങ്ങളും ചവറ്റുകൊട്ടക്ക് സമാനമായിരിക്കുന്നു. ഗീബൽസിയൻ സിദ്ധാന്തം കൃത്യമായി ഉപയോഗപ്പെടുത്തുന്ന കൗശലമാണ് പൊതുബോധ നിർമിതിയുടെ ആത്മാവ്. കുറ്റവാളിയായ മാർട്ടിനോട് കടപ്പെടേണ്ട ദുർഗതി കേരളത്തിനുണ്ടായി.

ഇതൊരു പ്രാദേശിക വിഷയമല്ല. ഫലസ്തീനിലെ ജനതയോട് അനീതി അനുവർത്തിക്കപ്പെടുന്നതിനെതിരിൽ ലോകത്തിന്റെ കുറ്റകരമായ മൗനവും പൊതുബോധ നിർമ്മിതിയുടെ അനന്തരഫലമാണ്.

ഇത്തരം കുതന്ത്രങ്ങളുടെ വേരുകൾ തിരിച്ചറിഞ്ഞ് ശരിയായ ബോധവൽക്കരണം നടത്തപ്പെടേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

പ്രവാസി വെൽഫെയർ ജുബൈൽ പ്രസിഡന്റ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. മോഡറേറ്റർ അബ്ദുൽ കരീം ആലുവ വിഷയം അവതരിപ്പിച്ചു. നൂഹ് പാപ്പിനിശ്ശേരി (പ്രെസി.ഓ.ഐ.സി.സി.ജുബൈൽ കുടുംബവേദി), ശംസുദ്ധീൻ പള്ളിയാളി (ജന.സെക്ര.കെ.എം.സി.സി.ജുബൈൽ ), ഡോ. ജൗഷീദ് (എസ്.എം.സി.ഇന്ത്യൻ സ്കൂൾ ജുബൈൽ), പി.കെ. നൗഷാദ് (പ്രെസി.ആംപ്സ്) , മുഫീദ്കൂരിയാടൻ (പ്രെസി.ഐ.എം.സി.സി.ജുബൈൽ), തോമസ് മാത്യു മാമ്മൂടൻ(പ്രെസി.ജുബൈൽ മലയാളി സമാജം), കെ.പി.മുനീർ (പ്രവാസി വെൽഫെയർ), സലാഹുദ്ധീൻ ചേന്ദമംഗലൂർ (തനിമ) എന്നിവർ സംസാരിച്ചു.

നാസർ ഓച്ചിറ, സൈഫുദ്ധീൻ പൊറ്റശ്ശേരി, സലീം ആലപ്പുഴ, അഡ്വ. ജോസഫ് മാത്യു, അബ്ദുൽ ഗഫൂർ മങ്കരത്തൊടി തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ജബീർ പെരുമ്പാവൂർ, റിയാസ് തിരുവനന്തപുരം, ബഷീർ വാടാനപ്പള്ളി, മുലൂക്ക് തിരുവനന്തപുരം എന്നിവർ പരിപാടി നിയന്ത്രിച്ചു. നിയാസ് നാരകത്ത് (ജന.സെക്രട്ടറി, പ്രവാസി വെൽഫെയർ ജുബൈൽ) സ്വാഗതവും, റിജ്‌വാൻ ചേളന്നൂർ നന്ദിയും പറഞ്ഞു.

TAGS :

Next Story