ഡാക്കർ റാലി 2026 സീസൺ; സൗദിയിൽ ഒരുക്കം തകൃതി
വാഹനങ്ങൾ എത്തിക്കുന്നത് തുടരുന്നു

യാമ്പു: ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ ഡാക്കർ റാലിക്കായുള്ള തയ്യാറെടുപ്പുകൾ സൗദി അറേബ്യയിൽ പുരോഗമിക്കുന്നു. ജനുവരി മൂന്നിന് തുടങ്ങുന്ന റാലി 17 ന് സമാപിക്കും. യാമ്പുവിൽ നിന്നാണ് ഡാക്കർ റാലി തുടക്കം കുറിക്കുന്നത്. ഇതിനു മുന്നോടിയായി വാഹനങ്ങൾ എത്തിച്ചു തുടങ്ങി. റാലിയിൽ പങ്കെടുക്കുന്ന വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് യാമ്പുവിലെ കിങ് ഫഹദ് വ്യവസായ തുറമുഖത്ത് എത്തിച്ചത്. ജനുവരി മൂന്നിന് യാമ്പുവിൽ നിന്നാണ് ഡാക്കർ റാലി തുടങ്ങുന്നത്. 17 ന് യാമ്പുവിൽ തന്നെ സമാപിക്കും.
സൗദി പോർട്സ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന റാലി ഏകദേശം 8000 കിലോമീറ്റർ പിന്നിടും. അൽ ഉല, ഹാഇൽ, റിയാദ്, വാദി അദ്-ദവാസിർ, ബിഷ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുക. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ എംപ്റ്റി ക്വാർട്ടർ മരുഭൂമി ഒഴിവാക്കി പുതിയ റൂട്ടിലാണ് ഡാക്കർ റാലി. 69 രാജ്യങ്ങളിൽ നിന്നുള്ള 800-ൽ അധികം മത്സരാർഥികളാണ് ഈ സാഹസിക യാത്രയിൽ പങ്കെടുക്കുക.
Adjust Story Font
16

