Quantcast

സൗദിയിൽ 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചു

ഡിറ്റർജെന്റ് ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നു

MediaOne Logo

Web Desk

  • Updated:

    2023-11-17 19:33:34.0

Published:

17 Nov 2023 6:38 PM GMT

E-commerce in Saudi,  Revenues from the e-commerce sector, saudi, latest malayalam news, സൗദിയിലെ ഇ-കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് മേഖലയിൽ നിന്നുള്ള വരുമാനം, സൗദി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ മാസം 95 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിച്ചതായി റിപ്പോർട്ട്. 73 ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില കുറയുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ചാണ് കണക്കുകൾ പങ്കുവെച്ചത്. ഈജിപ്ഷ്യൻ ഓറഞ്ചിന് 36.47 ശതമാനവും അൽ സാഫി തൈരിന് 33.33 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഇടത്തരം ഉരുളക്കിഴങ്ങിനും പച്ചപ്പയറിനും 21 ശതമാനത്തിലധികവും വില കുറഞ്ഞിട്ടുണ്ട്. നിർമാണ സാമഗ്രികളിൽ 11 എണ്ണത്തിന് വില ഉയർന്നപ്പോൾ, 27 എണ്ണത്തിന് വില കുറഞ്ഞു. ടെക്‌സ്‌റ്റൈൽ മേഖലയിൽ 10 ഇനങ്ങളിൽ എട്ടിന്റെയും വില വർധിച്ചു. രണ്ടെണ്ണത്തിന് കുറവ് രേഖപ്പെടുത്തി. വ്യക്തിഗത ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നാലിൽ മൂന്നെണ്ണത്തിനും വില കുതിച്ചുയർന്നപ്പോൾ ഒരെണ്ണത്തിന് കുറവുണ്ടായി. എല്ലാ ഡിറ്റർജന്റ് ഉൽപന്നങ്ങൾക്കും വിലയിൽ വർധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളിലും സേവനങ്ങളിലും പലതിനും വില വർധിച്ചപ്പോൾ ചില ഇനങ്ങളിൽ വില കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.



Prices of 95 products and services have increased in Saudi Arabia

TAGS :

Next Story