'ഇരുഹറമുകളുടെ സേവനത്തിനും തീർഥാടകരുടെ പരിചരണത്തിനും അവസരം ലഭിച്ചതിൽ അഭിമാനം'; സൗദി രാജാവ്
ഹജ്ജ് കർമ്മങ്ങളും ആരാധനകളും അല്ലാഹു സ്വീകരിക്കട്ടെയെന്നും രാജാവ് പ്രാർഥിച്ചു

റിയാദ്: ഇരുഹറമുകളുടെ സേവനം അനുഷ്ഠിക്കാനും ദൈവത്തിന്റെ അതിഥികളായെത്തുന്ന ഹജ്ജ് തീർഥാടകരെ പരിചരിക്കാനും ലഭിച്ച അവസരത്തെ ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് ഇരുഹറമുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. തീർഥാടകരുടെ ഹജ്ജ് കർമ്മങ്ങളും ആരാധനകളും സർവ്വശക്തനായ അല്ലാഹു സ്വീകരിക്കട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
ബലിപെരുന്നാൾ പ്രമാണിച്ച് സൗദി ജനതക്കും ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തിനും സൽമാൻ രാജാവ് ആശംസകൾ നേർന്നു. ഈ പെരുന്നാൾ ലോകത്തിനും ഇസ്‌ലാമിക സമൂഹത്തിനും നന്മയും സമാധാനവും സുസ്ഥിരതയും കൈവരുന്ന ഒന്നാക്കി മാറ്റാൻ സർവ്വശക്തനോട് പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

