Quantcast

സൗദിയിൽ പൊതുഗതാഗത നിരക്ക് പരിഷ്‌കരിക്കുന്നു; ബസ് നിരക്കും ഫെയർസ്റ്റേജുകളും പുതുക്കി നിശ്ചയിക്കും

വിദ്യാർഥികൾക്കുള്ള നിരക്കിളവ് എടുത്തുകളയും

MediaOne Logo

Web Desk

  • Published:

    4 Sept 2022 11:53 AM IST

സൗദിയിൽ പൊതുഗതാഗത നിരക്ക് പരിഷ്‌കരിക്കുന്നു;   ബസ് നിരക്കും ഫെയർസ്റ്റേജുകളും പുതുക്കി നിശ്ചയിക്കും
X

സൗദിയിൽ പൊതുഗതാഗത നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എഞ്ചിനിയർ സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്‌കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്‌കരിക്കുന്നത്.

വിദ്യാർഥികൾക്കുള്ള നിരക്കിളവ് പൂർണ്ണമായും ഇല്ലാതാകും. പകരം രണ്ട് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് നിരക്കിൽ അൻപത് ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപ്പറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം.

ഗതാഗത മന്ത്രിയുൾപ്പെടുന്ന മന്ത്രാലയ സമിതി റിപ്പോർട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് നിലവിൽ വരും.

TAGS :

Next Story