നിർമ്മാണ രംഗത്തെ പുത്തൻ പദ്ധതികൾ ആകർഷണീയം; ഖത്തറിലെ കമ്പനികൾ സൗദിയിലേക്ക്

സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് ഗവൺമെൻറ് കരാറുകൾ ലഭ്യമാക്കില്ല

MediaOne Logo

Web Desk

  • Updated:

    2023-03-16 19:32:36.0

Published:

16 March 2023 7:32 PM GMT

Qatari companies are excited about new construction projects in Saudi Arabia
X

ഖത്തർ ലോകകപ്പ് അവസാനിച്ചതോടെ കൂടുതൽ കമ്പനികൾ സൗദിയിലേക്ക് ചേക്കേറുന്നു. സൗദിയിലെ നിർമാണ രംഗത്തുള്ള പുത്തൻ പദ്ധതികളിലേക്കാണ് ഭൂരിഭാഗം കമ്പനികളും എത്തുന്നത്. സേവന മേഖലയിൽ സൗദിയിൽ വേഗത്തിൽ ലൈസൻസ് ലഭിക്കുന്നതാണ് കമ്പനികളെ ആകർഷിക്കുന്നത്. സൗദിയിൽ തുടരെ പ്രഖ്യാപിക്കുന്ന വൻകിട പദ്ധതികളിലാണ് ഇവരുടെ നോട്ടം. എത്തുന്നവർക്ക് വേണ്ട നിയമ സഹായങ്ങൾ നൽകി കമ്പനികൾ രൂപീകരിക്കാനും ലൈസൻസ് ലഭ്യമാക്കാനും കൺസൾട്ടൻസികളും രംഗത്തുണ്ട്. ഖത്തറിൽ നിന്നാണ് കൂടുതൽ കമ്പനികൾ നിലവിലെത്തുന്നതെന്ന് സൗദിയിലെ പ്രമുഖ കൺസൾട്ടൻസിയായ അറേബ്യൻ ഹറൈസൺ മേധാവി ഷാക്കിർ ഹുസൈൻ പറയുന്നു.

നിർമാണ രംഗത്തിന് പുറമെ ഇവന്റുകളിലേക്കും കമ്പനികളെത്തുന്നുണ്ട്. സൗദി തുറന്നിട്ട സാഹചര്യം ഉപയോഗപ്പെടുത്തിയാണിത്. കമ്പനികൾക്ക് വേണ്ട സാഹചര്യങ്ങളൊരുക്കാൻ നിക്ഷേപ മന്ത്രാലയവും അവസരമൊരുക്കിയിട്ടുണ്ട്. നേരത്തെ യുഎഇയിൽ നിന്നും ഏറെ കമ്പനികൾ സൗദിയിലേക്ക് പ്രാദേശിക ആസ്ഥാനം മാറ്റിയിരുന്നു. സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികൾക്ക് ഗവൺമെൻറ് കരാറുകൾ ലഭ്യമാക്കില്ല. ഇതു കൂടി തിരിച്ചറിഞ്ഞാണ് ഖത്തറിൽ വേൾഡ് കപ്പിനോടനുബന്ധിച്ചെത്തിയ മലയാളി കമ്പനികളും വിദേശ കമ്പനികളും സൗദിയിലെത്തുന്നത്.

Qatari companies are excited about new construction projects in Saudi Arabia

TAGS :

Next Story