സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു; ജീസാനിലും നജ്‌റാനിലും റെഡ് അലർട്ട്
കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് മഴ

സൗദിയുടെ തെക്ക്, വടക്ക് ഭാഗങ്ങളിൽ മഴ തുടരുന്നു. ഇന്ന് ജീസാനിലും, നജ്‌റാനിലെയും വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും വരും ദിവസങ്ങളിലും തുടരും.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ തെക്ക് വടക്ക് പ്രദേശങ്ങളിൽ ഏറിയും കുറഞ്ഞും മഴയുണ്ട്. നജ്‌റാൻ, ജീസാൻ പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിൽ ഇന്ന് കടുത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മക്ക, മദീന ഉൾപ്പെടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴയുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിലും ഇന്ന് മഴ യെത്തി.
മക്ക പ്രവിശ്യയിലെ അൽ മവിയ, തുർബ എന്നീ സ്ഥലങ്ങളിൽ ഇന്ന് രാത്രി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെങ്കടലിൽ നിന്ന് വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലേക്ക് മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് മഴ.
Adjust Story Font
16

