Quantcast

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ: റിയാദിലെ ചില പ്രദേശങ്ങളിൽ മഴ ശക്തമായി

വ്യാഴാഴ്ച വരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2023-03-13 18:51:13.0

Published:

13 March 2023 5:45 PM GMT

Saudi Arabia, Rain in Saudi Arabia
X

അസീര്‍, മക്കാ, അല്‍ബാഹ, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. മധ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങളിലുമാണ് മഴ പെയ്തത്. വ്യാഴാഴ്ച വരെ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ തണുപ്പ് മാറി ചൂട് ശക്തമാകുന്നതിന്റെ മുന്നോടിയായി പരക്കെ മഴ പെയ്തു. റിയാദ് പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ടുകള്‍ രൂപപ്പെട്ടു. അഫ്‌ലജില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ വെള്ളകെട്ടുകള്‍ രൂപപ്പെടുകയും പാറകളും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തതോടെ ഗതാഗത തടസ്സം നേരിട്ടു.

അസീര്‍, മക്കാ, അല്‍ബാഹ, ഹാഇല്‍, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തു. മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴയും പൊടിക്കാറ്റും വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story