മഴ മുന്നറിയിപ്പ്; സൗദിയിലെ അസീറിലും അൽ ബാഹയിലും ഇന്ന് ക്ലാസുകൾ ഓൺലൈൻ വഴി
'മദ്‌റസത്തി' പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ ഓൺലൈനായി തുടരും

റിയാദ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ അസീർ, അൽ ബാഹ മേഖലകളിലെ സ്കൂളുകളിൽ ഇന്ന് ക്ലാസുകൾ ഓൺലൈനാക്കി. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം. 'മദ്‌റസത്തി' പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ ഓൺലൈനായി തുടരും. അസീർ, അൽ ബാഹ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്. അൽ ബാഹയിലെ സറാത്ത്, തിഹാമ ഉൾപ്പെടെയുള്ള എല്ലാ ഗവർണറേറ്റുകളിലും ഓൺലൈൻ ക്ലാസുകൾ ആയിരിക്കും നടക്കുക.
ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻ്റെ കനത്ത മഴയുടെയും ഇടിമിന്നലിന്റെയും മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസീർ, അൽ ബാഹ, ജിസാൻ, നജ്റാൻ എന്നീ പ്രദേശങ്ങളിൽ മഴ അതിശക്തമാകാൻ സാധ്യതയുണ്ട്.
Next Story
Adjust Story Font
16

