Quantcast

റമദാൻ; മക്ക ഷട്ടിൽ ബസ് സർവീസ് ഉപയോ​ഗപ്പെടുത്തിയത് 6.4 കോടി യാത്രക്കാർ

15 ലക്ഷം ട്രിപ്പുകളാണ് റമദാനിൽ മാത്രമായി നടത്തിയത്

MediaOne Logo

Web Desk

  • Published:

    18 March 2026 1:46 PM IST

റമദാൻ; മക്ക ഷട്ടിൽ ബസ് സർവീസ് ഉപയോ​ഗപ്പെടുത്തിയത് 6.4 കോടി യാത്രക്കാർ
X

റിയാദ്: റമദാൻ മാസത്തിൽ സെൻട്രൽ സ്റ്റേഷൻ വഴി മക്കയിലെ മസ്ജിദുൽ ഹറമിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി ഏർപ്പെടുത്തിയ ഷട്ടിൽ ബസ് സർവീസ് 6.4 കോടിയിലധികം പേർ ഉപയോ​ഗപ്പെടുത്തിയതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. സെൻട്രൽ സ്റ്റേഷൻ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 15 ലക്ഷം ട്രിപ്പുകളാണ് റമദാനിൽ മാത്രമായി നടത്തിയത്. ഇത് മക്ക ന​ഗരത്തിൽ നടത്തുന്ന റെക്കോർഡ് സീസണൽ ട്രിപ്പുകളാണ്. ഹറം പള്ളിക്ക് ചുറ്റുമുള്ള നമസ്കാര സ്ഥലങ്ങൾ, ചരിത്ര സാംസ്കാരിക കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഈ ​ഗതാ​ഗത സംവിധാനത്തിലൂടെ സാധിച്ചു.

TAGS :

Next Story