Quantcast

സൗദിയിൽ റമദാൻ,പെരുന്നാൾ ഓഫറുകൾ

വാണിജ്യ സ്ഥാപനങ്ങളിലും ഓൺലൈൻ സ്റ്റോറുകളിലും ഓഫറുകൾ ലഭ്യമാകും

MediaOne Logo

Web Desk

  • Updated:

    2026-01-28 16:24:02.0

Published:

28 Jan 2026 9:53 PM IST

സൗദിയിൽ റമദാൻ,പെരുന്നാൾ ഓഫറുകൾ
X

ജിദ്ദ: സൗദിയിൽ റമദാൻ പെരുന്നാൾ ഓഫറുകൾക്ക് ഞായറാഴ്ച തുടക്കമാവും. ഓഫറുകൾ നൽകാൻ വ്യാപാര സ്ഥാപനങ്ങൾ വാണിജ്യ മന്ത്രാലയത്തിന്റെ ലൈസൻസ് കരസ്ഥമാക്കണം. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലകുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

വരുന്ന ഞായറാഴ്ച മുതലാണ് ഔദ്യോഗികമായി വാണിജ്യ മന്ത്രാലയം ഓഫറുകൾ നൽകാൻ അനുമതി നൽകിയത്. വാണിജ്യ സ്ഥാപനങ്ങളിലും ഓൺലൈൻ സ്റ്റോറുകളിലും സീസണൽ കിഴിവുകൾ നൽകാൻ അനുമതിയുണ്ട്. നേരത്തെ ഓൺലൈൻ വഴി ഇതിനുള്ള അനുമതി നേടിയിരിക്കണം. മാർച്ച് 26 വരെയാണ് ഓഫറുകൾ നൽകാനുള്ള സമയപരിധി. റമദാൻ വിഭവങ്ങളും പെരുന്നാൾ അവശ്യവസ്തുക്കളും ഓഫറിൽ ഇക്കാലയളവിൽ ലഭ്യമാകും.

അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കി ഉപഭോക്താക്കൾക്ക് നേരത്തെ ഷോപ്പിങ് നടത്താൻ സൗകര്യമൊരുക്കുകയാണ് ഇത് വഴി മന്ത്രാലയം ലക്ഷ്യമിടുന്നത്. ഡിസ്കൗണ്ടുമായി ബന്ധപ്പെട്ട കാലാവധി, ശതമാനം, ഇനങ്ങൾ തുടങ്ങി മുഴുവൻ വിവരങ്ങളും സ്ഥാപനങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിച്ചിരിക്കണം. ഒരു തരത്തിലും ഉപഭോക്താവിനെ കബളിപ്പിക്കുന്ന ഓഫറുകൾ അനുവദിക്കില്ല. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മന്ത്രാലയത്തിന് കീഴിൽ പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.

TAGS :

Next Story