Quantcast

അടിസ്ഥാന സൗകര്യമേഖലയിൽ അതിവേ​ഗവികസനം; റിയാദിൽ ഈ വർഷം നൽകിയത് 36,000 ത്തിലധികം നിർമാണ അനുമതികൾ

9,500 പദ്ധതികളുടെ നിർമാണം സജീവമായി നടന്നു വരികയാണ്

MediaOne Logo

Web Desk

  • Published:

    25 March 2026 3:50 PM IST

Rapid development in the infrastructure sector; more than 36,000 construction permits issued in Riyadh this year
X

റിയാദ്: സൗദിയിലെ റിയാദിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതിവേഗം മുന്നേറുന്നു. 2026 ന്റെ തുടക്കം മുതൽ ഇതുവരെ 36,300 നിർമാണ ലൈസൻസുകൾ അനുവദിച്ചതായി റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് സെന്റർ അറിയിച്ചു. നിലവിൽ 9,500 പദ്ധതികളുടെ നിർമാണം സജീവമായി നടന്നു വരികയാണ്.

ഫെബ്രുവരി മാസത്തിൽ മാത്രം 16,000 ലൈസൻസുകളാണ് വിവിധ പദ്ധതികൾക്കായി അനുവദിച്ചത്. നഗരത്തിലെ ഏകദേശം 783 കിലോമീറ്റർ റോഡുകളെ നിലവിലെ വികസന പ്രവർത്തനങ്ങൾ ബാധിച്ചിട്ടുണ്ട്. ഈ വർഷം 49,400 പരാതികൾ സെന്ററിന് ലഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ മാത്രം 7,000 പുതിയ പരാതികൾ റിപ്പോർട്ട് ചെയ്തു. പദ്ധതികൾ അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. റിയാദിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നഗരത്തിന്റെ കാഴ്ചഭംഗി വർധിപ്പിക്കുന്നതിനുമായി സുതാര്യമായ രീതിയിലാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് സെന്റർ വ്യക്തമാക്കി.

TAGS :

Next Story