Quantcast

കനത്ത ചൂടിനിടയിൽ ആശ്വാസം; സൗദിയിൽ മഴയെത്തുന്ന പ്രവിശ്യകൾ ഇവയാണ്...

ജിസാനിലും അസീർ, അൽ ബഹ, മക്ക പ്രവിശ്യകളിലും അടുത്ത ആഴ്ച വരെ കനത്ത മഴ സാധ്യത

MediaOne Logo

Web Desk

  • Published:

    26 July 2026 8:18 PM IST

Relief amidst intense heat; here are the provinces in Saudi Arabia where rain is expected...
X

റിയാദ്: സൗദിയിലെ മിക്ക പ്രവിശ്യകളിലും കനത്ത ചൂട് തുടരുന്നതിനിടെ മഴ ആസ്വദിക്കാനായി ജിസാനിലേക്ക് ഒഴുകിയെത്തി സന്ദർശകർ. ഒഴിവു സമയങ്ങളിൽ ആശ്വാസം തേടി കോർണിഷിലെ ബീച്ച് വാട്ടർ ഫ്രണ്ടിലേക്കാണ് സന്ദർശകരെത്തുന്നത്. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് കടലോരത്തെ കാഴ്ചകൾ കാണാനും വൈകുന്നേരങ്ങൾ ആസ്വദിക്കാനുമായി തീരപ്രദേശത്ത് ഒത്തുകൂടുന്നത്. ജിസാനിലെ കുളിർമഴയിൽ കടലോരത്തെ നടപ്പാതകളും പാർക്കുകളും കൂടുതൽ മനോഹരമായി. സന്ദർശത്തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുസൗകര്യങ്ങളുടെ സുരക്ഷയും കൂടുതൽ സജ്ജീകരണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികൃതർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പരിസര ശുചിത്വവും സുരക്ഷിതമായ അന്തരീക്ഷവും ഒരുക്കാൻ ജീവനക്കാർ രംഗത്തുണ്ട്. വർഷം മുഴുവൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ജിസാൻ നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ വാട്ടർഫ്രണ്ട്. അതേസമയം, ജിസാനിലും അസീർ, അൽ ബഹ, മക്ക പ്രവിശ്യകളിലും അടുത്ത ആഴ്ച വരെ കനത്ത മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ആലിപ്പഴ വർഷത്തിനും വിവിധയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ യാത്ര ചെയ്യുന്നവർ അതീവ ജാ​ഗ്രത പാലിക്കണെന്ന് അധികൃതർ അഭ്യർഥിച്ചു. കേന്ദ്രത്തിന്റെ ഔദ്യോ​ഗിക അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

TAGS :

Next Story