Quantcast

'റിയ'; സൗദിക്ക് പുതിയ എയർലൈൻസ് കമ്പനി

150 വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തും.

MediaOne Logo

Web Desk

  • Updated:

    2022-09-02 18:29:48.0

Published:

2 Sept 2022 11:52 PM IST

റിയ; സൗദിക്ക് പുതിയ എയർലൈൻസ് കമ്പനി
X

വ്യോമയാന രംഗത്തെ വൻ കുതിച്ചു ചാട്ടം ലക്ഷ്യം വെക്കുന്ന സൗദി അറേബ്യയുടെ പുതിയ എയർലൈൻസിന് 'റിയ' എന്ന് പേരിട്ടേക്കും. വ്യോമയാന രംഗത്തെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി എയർലൈൻസ് കഴിഞ്ഞാൽ ഏറ്റവും വലിയ വിമാനക്കമ്പനിയായി 'റിയ' മാറുമെന്നാണ് റിപ്പോർട്ട്.

പന്ത്രണ്ടു മാസം മുമ്പു തന്നെ പുതിയ വിമാന കമ്പനി തുടങ്ങുന്ന പദ്ധതിക്ക് പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ സൗദി തുടക്കം കുറിച്ചിരുന്നു. പക്ഷേ ഇതുവരെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിരുന്നില്ല. ചില സാമ്പത്തിക മാധ്യമങ്ങളും എയർലൈൻ രംഗത്തെ പോർട്ടലുകളുമാണ് വിവരങ്ങൾ പുറത്ത് വിട്ടത്. 'റിയ' (RIA) എന്നാണ് പുതിയ കമ്പനിയുടെ പേര്. റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗദിയുടെ രണ്ടാമത്തെ ഔദ്യോഗിക വിമാന കമ്പനിയായിരിക്കും റിയ.

നിലവിലെ സൗദിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സൗദിയയുടെ ആസ്ഥാനം ജിദ്ദയിലാണ്. സൗദിയുടെ പുതിയ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി അടുത്ത എട്ടു വർഷത്തേക്കായി 100 ബില്യൻ റിയാൽ ഡോളർ ഈ കമ്പനിക്കായി അനുവദിക്കും. 2030തോടെ കൂടി 30 ബില്യൻ യാത്രക്കാരേയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിനാൽ വിവിധ രാജ്യങ്ങളിലുള്ള 150 വിമാനത്താവളങ്ങളിലേക്ക് റിയാ വിമാനങ്ങൾ സർവസ് നടത്തും. വരും നാളുകളിൽ മിഡ്ൽ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനിയാകും റിയ. പുത്തൻ വിമാനങ്ങൾക്ക് റിയ ഓർഡർ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

TAGS :

Next Story