2026 മുതൽ റിയാദ് വിമാനത്താവള ടെർമിനലുകൾ മാറും
ടെർമിനൽ 1, 2: സൗദി വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ

റിയാദ്: വമ്പൻ മാറ്റത്തിനൊരുങ്ങി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. തുറന്ന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ പരിവർത്തന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. പദ്ധതി 2026 ആദ്യ പാദത്തിൽ ആരംഭിക്കും.
വിമാനത്താവള ടെർമിനലുകൾ വിവിധ സർവീസുകൾക്കായി മാറ്റിവെക്കുന്നതാണ് പ്രധാന മാറ്റം. ടെർമിനൽ 5 വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾക്കായി നൽകും. അതേസമയം, ടെർമിനൽ 3 ഉം 4 ഉം ആഭ്യന്തര വിമാനങ്ങൾക്കായിരിക്കും. ടെർമിനൽ 1 ഉം 2 ഉം ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സേവനങ്ങൾക്ക് നൽകുന്നത് തുടരും. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
Next Story
Adjust Story Font
16

