Quantcast

ബ്രാന്റ് മൂല്യം ഉയർത്തിപ്പിടിച്ചതിന് റിയാദ് എയർപോർട്സ് കമ്പനിക്ക് 3 അന്താരാഷ്ട്ര പുരസ്കാരങ്ങൾ

ബ്രിട്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ബ്രാന്റ് മാഗസിൻ സംഘടിപ്പിച്ച ഗ്ലോബൽ ബ്രാന്റ് അവാർഡ്സ് 2026 ലാണ് ഈ നേട്ടം

MediaOne Logo

Web Desk

  • Published:

    22 Jun 2026 4:09 PM IST

Riyadh Airports in the spotlight; 3 international awards for upholding brand value
X

റിയാദ്: ആഗോളതലത്തിൽ വ്യോമയാന മേഖലയിലെ തങ്ങളുടെ ബ്രാന്റ് മൂല്യവും സ്ഥാപന മികവും ഉയർത്തിപ്പിടിച്ചതിന് 'റിയാദ് എയർപോർട്സ്' കമ്പനിക്ക് മൂന്ന് പ്രമുഖ രാജ്യാന്തര പുരസ്കാരങ്ങൾ. ബ്രിട്ടൻ ആസ്ഥാനമായുള്ള ഗ്ലോബൽ ബ്രാന്റ് മാഗസിൻ സംഘടിപ്പിച്ച ഗ്ലോബൽ ബ്രാന്റ് അവാർഡ്സ് 2026 ലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വ്യോമയാന മേഖലയിലെ മുൻനിര ബ്രാന്റ് എന്ന പദവി ശക്തമാക്കുന്നതിനായി കമ്പനി നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. സൗദിയിലെ വ്യോമയാന മേഖലയിലെ ഏറ്റവും സ്വാധീനമുള്ള മീഡിയ കാമ്പെയ്ൻ പുരസ്കാരം, സൗദിയിലെ വ്യോമയാന മേഖലയിലെ മികച്ച ലക്ഷ്വറി ബ്രാന്റ് പുരസ്കാരം, സൗദിയിലെ എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തെ മുൻനിര ബ്രാന്റ് പുരസ്കാരം എന്നിവയാണ് റിയാദ് എയർപോർട്ട്സിന് ലഭിച്ചത്. വിനിമയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, എയർപോർട്ട് മാനേജ്‌മെന്റിലും വ്യോമയാന മേഖലയിലും കമ്പനിയുടെ മുൻനിര പങ്കാളിത്തം വ്യക്തമാക്കുന്ന മികച്ച ആശയവിനിമയ മാധ്യമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനുമുള്ള പ്രതിഫലമാണ് ഈ നേട്ടമെന്ന് റിയാദ് എയർപോർട്സ് വ്യക്തമാക്കി.

TAGS :

Next Story