Quantcast

റിയാദ് ആക്ടീവാണ്; മിഡിൽ ഈസ്റ്റിലെ ആദ്യ ഗ്ലോബൽ ആക്ടീവ് സിറ്റിയായി അം​ഗീകാരം

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി-ആക്ടീവ് വെൽ ബീയിങ് ഇനിഷ്യേറ്റീവിന്റേതാണ് പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    16 Dec 2025 3:06 PM IST

Riyadh is the first globally active city in the Middle East
X

റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യ ​ഗ്ലോബൽ ആക്ടീവ് സിറ്റിയായി സൗദിയിലെ റിയാദ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയോടെ ആക്ടീവ് വെൽ ബീയിങ് ഇനിഷ്യേറ്റീവ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭിച്ചാണ് നേട്ടം. റിയാദ് സിറ്റി റോയൽ കമ്മിഷനാണ് സർട്ടിഫിക്കറ്റ് ലഭിച്ചതായി അറിയിച്ചത്.

ആരോഗ്യകരമായ ജീവിതശൈലി, ശാരീരിക പ്രവർത്തനങ്ങൾ, സമൂഹ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള നേട്ടങ്ങൾക്കാണ് അംഗീകാരം. പൊതു ഇടങ്ങൾ, നടപ്പാതകൾ, സൈക്കിൾ പാതകൾ, കായിക സൗകര്യങ്ങൾ, സമൂഹ ഇനിഷ്യേറ്റീവുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര നഗര പരിസ്ഥിതി റിയാദ് ഉറപ്പാക്കി.

നേതൃപരമായ പിന്തുണയാണ് ഈ നേട്ടത്തിനു പിറകിലെന്ന് റിയാദ് സിറ്റി റോയൽ കമ്മിഷൻ സിഇഒ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-സുൽത്താൻ വിശദീകരിച്ചു. സർട്ടിഫിക്കറ്റ് നേടുന്നതിൽ നിർണായക പങ്ക് വഹിച്ച കായിക മന്ത്രാലയത്തിനും സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും മറ്റു മന്ത്രാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. 20-ലധികം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ ശ്രമങ്ങളിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

TAGS :

Next Story