Quantcast

റിയാദ് കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

യുഡിഎഫ് സ്ഥാനാർഥി ടി.പി. അഷ്‌റഫലി റിയാദിലെ പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്തു

MediaOne Logo

Web Desk

  • Published:

    7 April 2026 8:46 PM IST

Riyadh Kondotty Constituency UDF Election Convention
X

റിയാദ്: റിയാദ് കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബത്തയിലെ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. റിയാദ് കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമുഹജി ഉദ്ഘാടനം ചെയ്തു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി.

യുഡിഎഫ് സ്ഥാനാർഥി ടി.പി. അഷ്‌റഫലി റിയാദിലെ പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്തു. മുൻ എംഎൽഎ ടി.വി. ഇബ്രാഹിം മണ്ഡലത്തിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കും ജനാധിപത്യം തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ പിന്തുണ തനിക്ക് വലിയ ഊർജമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിയുന്ന എല്ലാ പ്രവർത്തകരും വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തണമെന്നും വരാൻ സാധിക്കാത്തവർ നാട്ടിലെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വോട്ടഭ്യർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റമദാൻ മാസത്തിൽ കൊണ്ടോട്ടി മണ്ഡലം കെഎംസിസി വനിതാ വിങ് സംഘടിപ്പിച്ച ഇസ്‌ലാമിക ക്വിസ്, ഖുർആൻ പാരായണം മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ കൺവെൻഷനിൽ വിതരണം ചെയ്തു.

റസാഖ് ഓമാനൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ഒഐസിസി നേതാക്കളായ അൻസാർ, വഹീദ്, കെഎംസിസി സെന്റർ കമ്മിറ്റി നേതാക്കളായ സുഹൈബ് പനങ്ങാങ്ങര, സിറാജ് വള്ളിക്കുന്ന് ജില്ലാ കമ്മിറ്റി നേതാക്കളായ ഷഫീർ തിരൂർ, മുനീർ വാഴക്കാട്, ഷബീർ പള്ളിക്കൽ, ഷക്കീൽ തിരൂർക്കാട്, മുനീർ മക്കാനി, മജീദ് മണ്ണാർമല, യൂനുസ് നാണത്ത്, മാനു മഞ്ചേരി, മണ്ഡലം നേതാക്കളായ ബഷീർ സിയാംകണ്ടം, അഡ്വ: ഹബീബ് എന്നിവർ സംസാരിച്ചു. ഷറഫു പുളിക്കൽ സ്വാഗതവും ബഷീർ വിരിപ്പാടം നന്ദിയും പറഞ്ഞു.

TAGS :

Next Story