Quantcast

ഡയാലിസിസ് സെന്ററിലേക്ക് റിയാദ് കോഴിക്കോടൻസ് കൂട്ടായ്മ ഡയാലിസിസ് മെഷീൻ നൽകി

MediaOne Logo

Web Desk

  • Published:

    22 July 2023 3:15 AM IST

Riyadh Kozhikodeans Association
X

കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് റിയാദിലെ കോഴിക്കോടൻസ് കൂട്ടായ്മ ഡയാലിസിസ് മെഷീൻ നൽകി.

റിയാദിലുള്ള കോഴിക്കോട്ടുകാരുടെ കൂട്ടായ്മ പ്രതിനിധികൾ കോഴിക്കോടെത്തിയാണ് മെഷീനുള്ള തുക കൈമാറിയത്. ഇഖ്റ ഹോസ്പിറ്റൽ എക്സിക്യു്ട്ടീവ് ഡയറക്ടർ ഡോ. പി.സി അൻവർ തുക ഏറ്റുവാങ്ങി.

മൊഹിയുദ്ധീൻ സഹീർ, സൂര്യ അബ്ദുൽഗഫൂർ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തൂർ, വി.കെ.കെ അബ്ബാസ്, മൈമൂന ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു.

TAGS :

Next Story