റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ് : കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സുലൈ ഇസ്താംബൂൾ സ്ട്രീറ്റിലെ സകൻ ശരിക ലേബർ ക്യാമ്പിൽ നടന്നു. വിവിധ രാജ്യക്കാരായ മുന്നൂറോളം തൊഴിലാളകൾ ഉൾകൊള്ളുന്ന ക്യാമ്പിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.
സഹജീവി സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും നന്മകളുൾക്കൊണ്ട് കാരുണ്യവാനായ തമ്പുരാന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ബോധ്യപെടുത്തലിന്റെ ഏറ്റവും മനോഹരമായ കൂടിച്ചേരലായിരുന്നു ലേബർ ക്യാമ്പിലെ ഇഫ്താർ. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ, സെക്രട്ടറയേറ്റ് മെമ്പർമാരായ കെ.കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ സിറാജ് മേടപ്പിൽ,ഷാഫി തുവ്വൂർ,റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വെൽഫെയർ വിങ് ചെയർമാൻ നൗഷാദ് ചക്കാല, എന്നിവർ അതിഥികളായെത്തി.
ഇഫ്താറിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെക്രട്ടറി സഫീർ തിരൂർ,ഭാരവാഹികളായ മുനീർ മക്കാനി,സലാം മഞ്ചേരി,യൂനുസ് നാണത്ത്, ശകീൽ തിരൂർക്കാട്,റഫീഖ് ചെറുമുക്ക്,ശബീറലി പള്ളിക്കൽ,മൊയ്തീൻ കുട്ടി പൊന്മള,വിവിധ മണ്ഡലം ഭാരവാഹികൾ മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് വളണ്ടിയേഴ്‌സ്, വിവിധ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Adjust Story Font
16

