ചരിത്രത്തിലേക്ക് ഓടിക്കയറാൻ...; റിയാദ് മാരത്തൺ ഇന്ന്
അഞ്ചാമത്തെ വേൾഡ് അത്ലറ്റിക്‌സ് എലൈറ്റ് റോഡ് റേസ് സർട്ടിഫിക്കേഷൻ നേടാൻ ഒരുക്കം

റിയാദ് ഇന്റർനാഷണൽ മാരത്തണിന്റെ അഞ്ചാം പതിപ്പ് ഇന്ന്. പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്‌മാൻ യൂണിവേഴ്‌സിറ്റിയിലാണ് തുടക്കവും ഒടുക്കവും. സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (എസ്എഫ്എ)യാണ് റിയാദ് മാരത്തൺ സംഘടിപ്പിക്കുന്നത്. സൗദി കായിക മന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും പിന്തുണയുണ്ട്. അഞ്ചാമത്തെ വേൾഡ് അത്ലറ്റിക്‌സ് എലൈറ്റ് റോഡ് റേസ് സർട്ടിഫിക്കേഷൻ നേടാനുള്ള ഒരുക്കത്തോടെയാണ് പരിപാടി നടക്കുന്നത്.
ഈ വർഷത്തെ മാരത്തണിൽ നാല് പ്രധാന റേസുകളാണുണ്ടാകുക. ഫുൾ മാരത്തൺ (42.2 കിലോമീറ്റർ), ഹാഫ് മാരത്തൺ (21.1 കിലോമീറ്റർ), 10 കിലോമീറ്റർ ഓട്ടം, കുടുംബങ്ങൾക്കും തുടക്കക്കാർക്കും വേണ്ടി രൂപകൽപ്പന ചെയ്ത അഞ്ച് കിലോമീറ്റർ ഓട്ടം എന്നിങ്ങനെയാണ് ഇനങ്ങൾ.
റിയാദ് മാരത്തണിന്റെ ഭാഗമായി ജനുവരി 28 മുതൽ റിയാദ് മാരത്തൺ ഫെസ്റ്റിവൽ തുടങ്ങിയിരുന്നു. വിവിധ വിനോദ, ആരോഗ്യ, ആഘോഷ പരിപാടികളാണ് ഫെസ്റ്റിവലിൽ നടന്നത്. പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്‌മാൻ സർവകലാശാലയിലായിരുന്നു പരിപാടി. ഇതിന്റെ അവസാനമായാണ് മാരത്തൺ മത്സരങ്ങൾ നടക്കുന്നത്. എല്ലാവർക്കും ആരോഗ്യം, ഫിറ്റ്‌നസ്, സമൂഹ ക്ഷേമം എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
കഴിഞ്ഞ വർഷം പുരുഷന്മാരും വനിതകളുമടക്കം 40,000-ത്തിലധികം പേരാണ് മാരത്തണിൽ പങ്കെടുത്തിരുന്നത്. 2024-ൽ പങ്കെടുത്ത 20,000 ഓട്ടക്കാരുടെ ഇരട്ടിയായിരുന്നു പങ്കാളിത്തം.
Adjust Story Font
16

