Quantcast

റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ; റെക്കോർഡ് നേട്ടവുമായി കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി

മൂന്നു മണിക്കൂറിനുള്ളിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്

MediaOne Logo

Web Desk

  • Published:

    21 Oct 2025 2:22 PM IST

റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ; റെക്കോർഡ് നേട്ടവുമായി കിങ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി
X

റിയാദ്: ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. 68 വയസ്സുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണയേക്കാൾ നാലിരട്ടി വേ​ഗതയിൽ രോ​ഗി ആരോ​ഗ്യം വീണ്ടെടുക്കുകയും 24 മണിക്കൂറിനുള്ളിൽ‍ തന്നെ ഇയാളെ ഡിസ്ചാർജ് ചെയ്യാനും സാധിച്ചു. റോബോട്ടിക് സംവിധാനം അസാധാരണമായ കൃത്യതയും നിയന്ത്രണവും നൽകിയെന്നും അതീവ സുരക്ഷയോടെ നിർണായകമായ ന്യൂറോവാസ്കുലർ ഘടനകളെ നാവിഗേറ്റ് ചെയ്യാൻ ശസ്ത്രക്രിയാ വിദഗ്ധരെ പ്രാപ്തരാക്കിയെന്നും ഡോ. ഹമൂദ് അൽ-ദഹാഷ് പറഞ്ഞു.

TAGS :

Next Story