Quantcast

റുതബ് സീസൺ: മദീനയിലെ ഈത്തപ്പഴ വിപണിയിൽ തിരക്കേറുന്നു

റോത്താന വിളവെടുപ്പ് ജൂൺ അവസാനത്തോടെ

MediaOne Logo

Web Desk

  • Updated:

    2026-06-14 12:30:34

Published:

14 Jun 2026 5:59 PM IST

Rutabh season brings rush to the date market in Medina
X

മദീന: റുതബ് സീസൺ ആരംഭിച്ചതോടെ മദീനയിലെ ഈത്തപ്പഴ വിപണിയിൽ തിരക്കേറുന്നു. വാദി അൽസഫ്‌റയിലെയും മദീനയുടെ പ്രാന്തപ്രദേശങ്ങളിലെ പടിഞ്ഞാറൻ ഗ്രാമങ്ങളിലെയും ഫാമുകളിൽ വിളവെടുപ്പ് നേരത്തെ ആരംഭിച്ചതും തിരക്കിന് കാരണമാണ്. നിരവധി റുതബ് ഇനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അളവ് ക്രമേണ കൂടുമെന്നാണ് പ്രതീക്ഷ.

മദീനയിലെ സെൻട്രൽ ഈത്തപ്പഴ വിപണിയിലേക്കും ഈത്തപ്പഴ ലേല യാർഡിലേക്കും നിരവധി ഇനങ്ങൾ ഇനിയുമെത്തും. ജൂൺ അവസാനത്തോടെ റോത്താന റുതാബ് പാകമാകുകയും വിളവെടുക്കുകയും ചെയ്യും. ഇതടക്കമുള്ള ഈത്തപ്പഴങ്ങൾക്കായി നിരവധി പേരാണ് കാത്തിരിക്കുന്നത്.

ഏറ്റവും പ്രശസ്തമായ റുതബ് ഇനമാണ് റോത്താന. മദീന നിവാസികൾക്കും സന്ദർശകർക്കും ഇടയിൽ ഏറ്റവും ആവശ്യക്കാരുള്ളതും ഇതിനാണ്. ഇടത്തരം വലിപ്പം, മൃദുവായ ഘടന, മിതമായ മധുരം എന്നിവയാണിതിന്റെ സവിശേഷതകൾ. എല്ലാ വർഷവും ആഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കുന്ന സീസണിന്റെ അവസാനത്തിൽ റുതബ് വിൽപ്പനയിൽ ഒന്നാമതെത്തുന്നത് ഇവയാണ്.

ഗുണനിലവാരം ഉറപ്പാക്കാൻ ജൂൺ അവസാനത്തോടെ റോത്താന പൂർണമായും പാകമാകുന്നത് വരെ കർഷകർ സൂക്ഷ്മമായി നിരീക്ഷിക്കും. തുടർന്ന് വിളവെടുക്കും. ഫാമുകളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ കയറ്റുമതിക്കാർ മുഖേനയോ വിൽക്കും. വ്യക്തിഗത ഉപഭോക്താക്കൾക്കും പെട്ടികളിൽ വിതരണം ചെയ്യും.

TAGS :

Next Story