സാപിൽ അക്കാദമി ഫുട്ബോൾ ടുർണമെന്റ് സംഘടിപ്പിച്ചു
പത്ത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്

സലാല: ഈദ് അവധി ദിനങ്ങളിൽ സാപിൽ അക്കാദമി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ സാപിൽ എഫ്.സി വിജയികളായി. ബ്രദേഴ്സ് എഫ്.സി രണ്ടാം സ്ഥാനക്കാരായി. ഷെഹിനെ ബെസ്റ്റ് പ്ലയറായും സഹദിനെ ബെസ്റ്റ് ഡിഫന്ററായും തെരഞ്ഞെടുത്തു. മാജിദാണ് ടോപ് സ്കോറർ. പത്ത് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
സാപിൽ മൈതാനിയിൽ നടന്ന ടുർണമന്റ് ഡോ: കെ.സനാതനൻ കിക്കോഫ് ചെയ്തു. ഒ. അബ്‌ദുൽ ഗഫൂർ, റസൽ മുഹമ്മദ്, മോഹൻ ദാസ്, കെ.എ റഹീം, റസാഖ് ചാലി ശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. കർണാടക സ്റ്റേറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി മൈഷ മറിയമിന് ചടങ്ങിൽ ഉപഹാരം നൽകി. വിജയികൾക്ക് തരിഖ്, സിറാജ് സിദാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നൂർ നവാസ് നേത്യത്വം നൽകി.
Next Story
Adjust Story Font
16

