Quantcast

ഉപരോധം നേരിടുന്ന രാജ്യത്തിന് വിമാനം കൈമാറിയെന്ന ആരോപണം തള്ളി സൗദിയ

വിവാദ വിമാനങ്ങൾ 2023-ൽ വിദേശ കമ്പനിക്ക് വിറ്റിരുന്നെന്ന് വിശദീകരണം

MediaOne Logo

Web Desk

  • Published:

    4 July 2026 1:49 PM IST

Saudi Airlines responds to allegations of delivering aircraft to a sanctioned entity
X

റിയാദ്: അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഒരു സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും നിഷേധിച്ച് സൗദി അറേബ്യൻ എയർലൈൻസ്. വിവാദത്തിലായ വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഒരു വിദേശ കമ്പനിക്ക് നിയമപരമായി വിറ്റതാണെന്ന് സൗദിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അംഗീകൃത വാണിജ്യ-നിയമ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മാത്രമാണ് ഈ വിൽപന നടപടികൾ പൂർത്തിയാക്കിയത്.

2023-ൽ വിൽപന നടന്ന തീയതിക്ക് ശേഷം ഈ വിമാനങ്ങളുമായോ, നിലവിൽ ഇവ സ്വന്തമാക്കിയിട്ടുള്ള കമ്പനിയുമായോ സൗദി എയർലൈൻസിന് യാതൊരുവിധ വാണിജ്യപരമോ പ്രവർത്തനപരമോ ആയ ബന്ധമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര ചട്ടങ്ങളും നിയമാവലികളും പൂർണമായി പാലിച്ചാണ് കമ്പനി മുന്നോട്ട് പോകുന്നതെന്നും സൗദിയ വ്യക്തമാക്കി.

TAGS :

Next Story