ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് വൈസ് ചെയർമാനായി സൗദി
മൂന്നു വർഷത്തേക്കായിരിക്കും പദവി

റിയാദ്: ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് വൈസ് ചെയർമാനായി സൗദിയെ തിരഞ്ഞെടുത്തു. എഴുപത്തി എട്ടാമത് ലോകാരോഗ്യ അസംബ്ലിയിലാണ് തീരുമാനം. 34 അംഗങ്ങളാണ് ബോർഡിൽ. 2025 മുതൽ 28 വരെ മൂന്നു വർഷത്തെ കാലയളവിലേക്കായിരിക്കും പദവി. ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, സുസ്ഥിരമായ ആരോഗ്യഭാവി നിർമ്മിക്കുക, ആരോഗ്യ പദ്ധതികൾ ആഗോളവും പ്രാദേശികവുമായ തലങ്ങളിൽ മോണിറ്റർ ചെയ്യുക തുടങ്ങിയവയായിരിക്കും രാജ്യത്തിൻറെ ഉത്തരവാദിത്തങ്ങൾ. സൗദി അറേബ്യയുടെ ആഗോള ആരോഗ്യ രംഗത്തെ വളർച്ചയെ സൂചിപ്പിക്കുന്നതാണ് നേട്ടം. ആരോഗ്യ മന്ത്രാലയത്തിലെ റകാൻ ബിൻ ദാഹിഷ് ആയിരുന്നു യോഗത്തിൽ സൗദിയെ പ്രതിനിധീകരിച്ചത്. ആരോഗ്യ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.
Next Story
Adjust Story Font
16

