സൗദിയിൽ ചൊവ്വാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

റിയാദ്: റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിലെ മുഴുവൻ വിശ്വാസികളോടും സുപ്രീം കോടതി ആഹ്വാനം ചെയ്തു. ശഅ്ബാൻ 29 ആയ വരാനിരിക്കുന്ന ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിർദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും അവിടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
Next Story
Adjust Story Font
16

