Quantcast

സൗദി തണുപ്പിലേക്ക്; വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ മഴ തുടരും

അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി

MediaOne Logo

Web Desk

  • Published:

    26 Nov 2024 10:40 PM IST

സൗദി തണുപ്പിലേക്ക്; വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ മഴ തുടരും
X

ജിദ്ദ: സൗദിയിൽ വരും ദിവസങ്ങളിൽ തണുപ്പിന് കാഠിന്യമേറും. അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മക്കയിലും ജിദ്ദയിലും സാമാന്യം മഴ ലഭിച്ചു. പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മഴയുടെ അന്തരീക്ഷം നിലനിൽക്കുന്നുമുണ്ട്. മഴയോടനുബന്ധിച്ച് രാജ്യം കൂടുതൽ തണുപ്പിലേക്ക് പ്രവേശിക്കും.

വരുന്ന നാല് ദിവസം തണുത്ത കാറ്റ് രാജ്യത്തൊട്ടാകെ വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ താപനില 2 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലാണ് കൂടുതൽ തണുപ്പ് പ്രതീക്ഷിക്കുന്നത്. അസീർ, ജീസാൻ, അബഹ തുടങ്ങിയ പ്രവിശ്യകളിൽ വരും ദിനങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. മക്കയിലെത്തുന്ന തീർത്ഥാടകർക്ക് മഴ മുൻനിർത്തി പ്രത്യേക നിർദേശവും കഴിഞ്ഞദിവസം മന്ത്രാലയം പുറത്തിറക്കിയിരുന്നു.

TAGS :

Next Story