Quantcast

സൗദിയിൽ തുറമുഖങ്ങളിലെ സംഭരണ ഫീസിളവ് 2 മാസത്തേക്ക് നീട്ടി

ദമ്മാം, ജുബൈൽ തുറമുഖങ്ങൾക്കാണ് ഇളവ്

MediaOne Logo

Web Desk

  • Published:

    31 March 2026 7:22 PM IST

Saudi Arabia extends storage fee exemption at ports for 2 months
X

റിയാദ്: സൗദിയിലെ തുറമുഖങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സംഭരണ ​​ഫീസിൽ ഇളവ് നൽകുന്ന കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് സൗദി പോർട്ട് അതോറിറ്റി ഉത്തരവിറക്കി. 2026 മാർച്ച് 26 മുതലാണ് ഈ പുതിയ ഭേദഗതിക്ക് പ്രാബല്യം ലഭിക്കുക. ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈൽ കൊമേഴ്ഷ്യൽ പോർട്ട് എന്നിവിടങ്ങളിലെ ട്രാൻസിറ്റ്, ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകൾക്കാണ് ഈ ഇളവ് ലഭിക്കുക.

കണ്ടെയ്നറുകൾ, ഫ്ലാറ്റ്ബെഡുകൾ, ട്രെയിലറുകൾ, സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ എന്നിവയുടെ ഇളവ് കാലാവധി 60 ദിവസമായി വർധിപ്പിച്ചു. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ നിയമപ്രകാരമുള്ള അപകടകരമായ ചരക്കുകളിൽ 1, 5, 7 വിഭാഗങ്ങൾ ഒഴികെയുള്ളവക്കും 60 ദിവസത്തെ ഇളവ് ബാധകമാണ്. എന്നാൽ, കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ആവശ്യമുള്ള IMDG 1, 5, 7 വിഭാഗങ്ങളിൽ പെട്ട ചരക്കുകൾക്കും ദമ്മാം, ജുബൈൽ തുറമുഖങ്ങളിൽ 60 ദിവസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്.

TAGS :

Next Story