Quantcast

29 കമ്പനികളുടെ വാഹനങ്ങൾക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തി സൗദി

വാഹന വിതരണ പദ്ധതികൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    17 Jun 2026 4:59 PM IST

29 കമ്പനികളുടെ വാഹനങ്ങൾക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തി സൗദി
X

റിയാദ്: വോൾവോ ഉൾപ്പെടെ 29 പ്രമുഖ കമ്പനികളുടെ വാഹനങ്ങൾക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കമ്പനികൾ അവരുടെ വാഹന വിതരണ പദ്ധതികൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് സൗദി ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി (സാസോ) താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ‌സൗദിയിലെ ലൈറ്റ് വാഹനങ്ങളുടെ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക മാനദണ്ഡമായ ‘സൗദി സി.എ.ഇ.എഫ്’ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പുതിയ ഉത്തരവ് പ്രകാരം, വിലക്ക് നേരിടുന്ന കമ്പനികളിൽ നിന്നുള്ള 3.5 ടണ്ണിൽ താഴെ ഭാരമുള്ള പുതിയ ലൈറ്റ് വാഹനങ്ങൾക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. കമ്പനികൾ ആവശ്യമായ വിതരണ രേഖകൾ പൂർണമായി സമർപ്പിച്ച് കഴിഞ്ഞാൽ വിലക്ക് ഒഴിവാകുന്നതാണ്. പരമാവധി ഈ വർഷം അവസാനത്തോടെ കമ്പനികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോളതലത്തിൽ ശ്രദ്ധേയരായ വോൾവോ കാർസ്, ലക്സ്ജൻ മോട്ടോർ, ഹോസോൺ ന്യൂ എനർജി ഓട്ടോമൊബൈൽ, സെങ്‌ഷൗ നിസാൻ ഓട്ടോമൊബൈൽ, ഹോവ്താൽ മോട്ടോർ ഗ്രൂപ്പ്, ഗ്രീൻകാർ ഓട്ടോ ടെക്, ചോങ്‌കിങ് ലിവാൻ ഓട്ടോമൊബൈൽ മാനുഫാക്ചറിങ് എന്നിവയുൾപ്പെടെയുള്ള 29 പ്രമുഖ ബ്രാൻഡുകളാണ് നിലവിൽ ഈ കടുത്ത നടപടി നേരിടുന്നത്.

വിലക്ക് ഏർപ്പെടുത്തിയ കമ്പനികൾ

ലക്സ്ജൻ മോട്ടോർ, വോൾവോ കാർസ്, ഹോസോൺ ന്യൂ എനർജി ഓട്ടോമൊബൈൽ, സെങ്‌ഷൗ നിസ്സാൻ ഓട്ടോമൊബൈൽ, ഹോവ്താൽ മോട്ടോർ ഗ്രൂപ്പ്, ഗ്രീൻകാർ ഓട്ടോ ടെക്, ചോങ്‌കിങ് ലിവാൻ ഓട്ടോമൊബൈൽ മാനുഫാക്ചറിങ്, ടാം യൂറോപ്പ് ഡി.ഒ.ഒ, സോട്ട്യേ ഇന്റർനാഷണൽ, ഓട്ടോമൊബൈൽ ട്രേഡിംഗ് കമ്പനി ലിമിറ്റഡ്, ചൈന മോട്ടോർ കോർപ്പറേഷൻ, ZX ഓട്ടോ, ഹൈഗർ ബസ് കമ്പനി ലിമിറ്റഡ്, ബെയ്ജിംഗ് ബോർഗ്‌വാർഡ് ഓട്ടോമോട്ടീവ് കമ്പനി ലിമിറ്റഡ്, കൊറോസ് ഓട്ടോമോട്ടീവ് കമ്പനി ലിമിറ്റഡ്, ലിഫാൻ ഇൻഡസ്ട്രി (ഗ്രൂപ്പ്) കമ്പനി ലിമിറ്റഡ്, ഷിയാമെൻ ഗോൾഡൻ ഡ്രാഗൺ ബസ് കമ്പനി ലിമിറ്റഡ്, ഷിയാമെൻ കിംഗ് ലോംഗ് യുണൈറ്റഡ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കമ്പനി ലിമിറ്റഡ്, ബ്രില്ല്യൻസ് ഓട്ടോ ഇന്റർനാഷണൽ ട്രേഡ് കോർപ്പറേഷൻ, സൗത്ത് ഈസ്റ്റ് (ഫുജിയാൻ) മോട്ടോർ കോർപ്പ് ലിമിറ്റഡ്, മക്ലാരൻ, ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ഫോട്ടോൺ ഇന്റർനാഷണൽ ട്രേഡ് കമ്പനി ലിമിറ്റഡ് ബെയ്ജിംഗ്, SAIC മാക്സസ് ഓട്ടോമോട്ടീവ് കമ്പനി ലിമിറ്റഡ്, CHTC മോട്ടോർ കമ്പനി ലിമിറ്റഡ്, ജിയാങ്‌സി ഡോർസൻ ഓട്ടോമൊബൈൽ കമ്പനി ലിമിറ്റഡ്, BAIC യിൻഷിയാങ് ഓട്ടോമൊബൈൽ കമ്പനി ലിമിറ്റഡ്, ബാവോഡിംഗ് ചാങ്‌ആൻ ബസ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്, SAIC-GM-വുലിംഗ് ഓട്ടോമൊബൈൽ കമ്പനി ലിമിറ്റഡ്, ഡിഎഫ്എസ്‌കെ

TAGS :

Next Story