സൗദിയിലെ മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമാക്കി ഉയർത്തി
മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കെല്ലാം ബാധകം

റിയാദ്: സൗദിയിലെ മാർക്കറ്റിങ്, സെയിൽസ് തസ്തികകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. സ്വകാര്യ മേഖലയിലെ സ്വദേശി സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം. മാർക്കറ്റിങ് മാനേജർ, പരസ്യ ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകൾ മാർക്കറ്റിങ് വിഭാഗത്തിലും, സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ തുടങ്ങിയവ സെയിൽസ് വിഭാഗത്തിലും ഉൾപ്പെടും. മാർക്കറ്റിങ് തസ്തികകളിൽ കുറഞ്ഞ വേതനം 5,500 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കെല്ലാം ബാധകമാണ്. നിയമം നടപ്പിലാക്കുന്നതിന് മുൻപായി സ്ഥാപനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

