Quantcast

സൗദിയില്‍ ഓഫറിന്‍റെ പേരിലുള്ള തട്ടിപ്പ് ഇനി വേണ്ട; ഓഫര്‍ പ്രഖ്യാപിക്കും മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ അറിയിക്കണം

അനുമതി നേടുന്നതിനായി ഉല്‍പന്നത്തിന്‍റെ യഥാര്‍ഥ വിലയും ഡിസ്‌കൗണ്ട് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയും അറിയിക്കണം.

MediaOne Logo

Web Desk

  • Updated:

    2021-09-19 18:15:12.0

Published:

19 Sept 2021 10:18 PM IST

സൗദിയില്‍ ഓഫറിന്‍റെ പേരിലുള്ള തട്ടിപ്പ് ഇനി വേണ്ട; ഓഫര്‍ പ്രഖ്യാപിക്കും മുമ്പ് വാണിജ്യ മന്ത്രാലയത്തില്‍ അറിയിക്കണം
X

സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ നല്‍കുന്ന വിലക്കിഴിവുകള്‍ പരിശോധിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനും വാണിജ്യ മന്ത്രാലയം പുതിയ സംവിധാനമേര്‍പ്പെടുത്തി. സ്ഥാപനങ്ങളും ഇ-സ്റ്റോറുകളും ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രാലയത്തില്‍ നിന്നും അനുമതി തേടണം. വ്യാജ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെയും ഇ-കോമേഴ്ഷ്യല്‍ സ്ഥാപനങ്ങളുടെയും തട്ടിപ്പുകള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് നീക്കം. സ്ഥാപനങ്ങള്‍ സീസണല്‍ ഓഫറുകളും മറ്റു പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. അനുമതി നേടുന്നതിനായി ഉല്‍പന്നത്തിന്‍റെ യഥാര്‍ഥ വിലയും ഡിസ്‌കൗണ്ട് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയും അറിയിക്കണം. ഇവ ഐറ്റം ബാര്‍കോഡില്‍ ലഭ്യമായിരിക്കണമെന്നും മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന ഉല്‍പന്നത്തിന്റെ വിവരങ്ങള്‍ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലും മറൂഫ് പ്ലാറ്റ് ഫോമിലും ലഭ്യമാക്കും. വിലയില്‍ സംശയം തോന്നിയാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് വഴി സംശയനിവാരണം നടത്തുവാന്‍ സാധിക്കുമെന്നും മന്ത്രാലയ മേധാവി വ്യക്തമാക്കി.

സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

TAGS :

Next Story