Quantcast

'വിസ ബൈ പ്രൊഫൈൽ' സംവിധാനവുമായി സൗദി

യോഗ്യരായ വിസ കാർഡ് ഉടമകൾക്ക് മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ

MediaOne Logo

Web Desk

  • Published:

    14 Nov 2025 9:44 PM IST

Saudi Arabia introduces visa by profile system
X

റിയാദ്: 'വിസ ബൈ പ്രൊഫൈൽ' സംവിധാനത്തിന് തുടക്കമിട്ടതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ്. യോഗ്യരായ വിസ കാർഡ് ഉടമകൾക്ക് മിനിറ്റുകൾക്കുള്ളിൽ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നേടാൻ അനുവദിക്കുന്നതാണ് സംവിധാനം. കാർഡിന്റെയും പാസ്പോർട്ടിന്റെയും വിശദാംശങ്ങൾ ഉപയോഗിച്ചാണ് വിസ ലഭിക്കുക. 'TOURISE25ലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ലോകത്തിലെ ആദ്യമായാണ് ഈ രീതി ഉപയോഗിക്കുന്നതെന്ന് തന്റെ എക്‌സ് അക്കൗണ്ടിലെ പോസ്റ്റിൽ അഹമ്മദ് അൽ-ഖതീബ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, ആഗോള ധനകാര്യ സേവന കമ്പനിയായ വിസ, സൗദി ടൂറിസം അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് സംവിധാനം വികസിപ്പിച്ചത്.



TAGS :

Next Story