Quantcast

സൗദിയിൽ ടാക്‌സികളുടെ നിരീക്ഷണത്തിന് പുതിയ സംവിധാനം നടപ്പാക്കുന്നു

വാഹനത്തതിന്റെ ഫിറ്റ്‌നസ് അഥവാ ഫഹസ്, ഇൻഷൂറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞെങ്കിൽ പിഴ സന്ദേശമെത്തും. ഓരോ ടാക്‌സിയിലേയും ഡ്രൈവറുടെ ലൈസൻസോ, രേഖകളോ കാലാവധി കഴിഞ്ഞതാണെങ്കിലും പിഴ വരും.

MediaOne Logo

Web Desk

  • Published:

    6 Feb 2022 10:30 PM IST

സൗദിയിൽ ടാക്‌സികളുടെ നിരീക്ഷണത്തിന് പുതിയ സംവിധാനം നടപ്പാക്കുന്നു
X

ടാക്‌സികളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം അഥവാ സ്വയം നിരീക്ഷണ സംവിധാനം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഡിസംബർ അഞ്ചിന് റിയാദിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തിൽ മാർച്ച് 13 അഥവാ ഷഅബാൻ 10 മുതൽ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും നിരീക്ഷണ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. റോഡിൽ സ്ഥാപിച്ച കാമറകൾ അത് വഴി കടന്ന് പോകുന്ന ഓരോ ടാക്‌സിയുടേയും നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്നതാണ് രീതി. ഇതോടെ ഓൺലൈൻ വഴി ട്രാഫിക് വിഭാഗത്തിലെ സിസ്റ്റത്തിൽ രേഖകൾ പരിശോധിക്കും.

വാഹനത്തതിന്റെ ഫിറ്റ്‌നസ് അഥവാ ഫഹസ്, ഇൻഷൂറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞെങ്കിൽ പിഴ സന്ദേശമെത്തും. ഓരോ ടാക്‌സിയിലേയും ഡ്രൈവറുടെ ലൈസൻസോ, രേഖകളോ കാലാവധി കഴിഞ്ഞതാണെങ്കിലും പിഴ വരും. വാഹനങ്ങളുടെ സാങ്കേതിക ആവശ്യകതകൾ നടപ്പിലാക്കുന്നതിനും ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. ടാക്സി വാഹനങ്ങളിൽ നടപ്പിലാക്കുന്ന ഈ നിരീക്ഷണ സംവിധാനം ബസുകളിലേക്കും, ട്രക്കുകളിലേക്കും വ്യാപിപ്പിക്കുമെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.


TAGS :

Next Story