Quantcast

ടൂറിസം മേഖലയിൽ മിഡിൽ ഈസ്റ്റിൽ സൗദി ഒന്നാമതെന്ന് വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലിൻ്റെ കണക്ക്

ട്രാവൽ & ടൂറിസം മേഖലയിലെ സൗദിയുടെ മൊത്തം സംഭാവന 178 ബില്യൺ യുഎസ് ഡോളറാണെന്നാണ് കണക്ക്

MediaOne Logo

Web Desk

  • Published:

    5 May 2026 8:20 PM IST

Saudi Arabia is the worlds number one tourism destination, according to the World Travel and Tourism Council.
X

റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടൂറിസം സാമ്പത്തിക ശക്തിയായി സൗദി അറേബ്യ. കഴിഞ്ഞ വർഷം മേഖലയുടെ സാമ്പത്തിക സ്വാധീനം 178 ബില്യൺ യുഎസ് ഡോളറാണ്. വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലിന്റേതാണ് കണക്ക്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടൂറിസം സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണ് സൗദി. ട്രാവൽ & ടൂറിസം മേഖലയിലെ സൗദിയുടെ മൊത്തം സംഭാവന 178 ബില്യൺ യുഎസ് ഡോളറാണെന്നാണ് കണക്ക്. മിഡിൽ ഈസ്റ്റിലെ മേഖലയിലെ മൊത്തം സാമ്പത്തിക സ്വാധീനത്തിന്റെ 46% ആണ് ഇത്. വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലിന്റേതാണ് കണക്ക്. ടൂറിസം മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന 7.4% വളർച്ച നേടിയെന്നും കണക്കുകൾ പറയുന്നു. രാജ്യത്തെ ഗ്ലോബൽ ടൂറിസ്റ്റ് ഹബ് ആക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നിലവിൽ രാജ്യം നടപ്പാക്കുന്നത്.

TAGS :

Next Story