Quantcast

തെരുവ് വ്യാപാരങ്ങൾക്ക് പുതിയ നിയമങ്ങൾ പുറത്തിറക്കി സൗദി

മുനിസിപ്പാലിറ്റികളും ഹൗസിംഗ് മന്ത്രാലയവും ചേർന്നായിരിക്കും നിയമം നടപ്പാക്കുക

MediaOne Logo

Web Desk

  • Published:

    13 July 2025 8:20 PM IST

Growth in Saudi Arabias non-oil sector
X

റിയാദ്: തെരുവ് വ്യാപാരങ്ങൾക്ക് പുതിയ നിയമങ്ങൾ പുറത്തിറക്കി സൗദി. നഗര സൗന്ദര്യം വർധിപ്പിക്കുക, ആരോഗ്യ സംരക്ഷണം തുടങ്ങിയവയുടെ ഭാഗമായാണ് തീരുമാനം. ഗവൺമെന്റിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ ഇസ്തിലാഹ് വഴിയാണ് പുതിയ നിയമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. മുനിസിപ്പാലിറ്റികളും ഹൗസിംഗ് മന്ത്രാലയവും ചേർന്നായിരിക്കും നിയമം നടപ്പാക്കുക.

ഗതാഗതം തടസ്സപ്പെടുത്തും വിധം വ്യാപാരം അനുവദിക്കില്ല, പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ്, ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ്, സൈക്കിൾ പാതകൾ തുടങ്ങിയവക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ല, ആവശ്യമായ മുഴുവൻ ലൈസൻസുകളും ഉറപ്പാക്കണം, ഇപേയ്‌മെന്റ് സംവിധാനം ഉണ്ടായിരിക്കണം, വൃത്തിഹീനമായ വ്യാപാരം അനുവദിക്കില്ല, പാകം ചെയ്യാത്ത മാംസം, ജീവനുള്ള മൃഗങ്ങൾ, പക്ഷികൾ, ആയുധങ്ങൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവ അനുവദിക്കില്ല തുടങ്ങിയവയാണ് പുതിയ നിയമത്തിൽ ഉൾപെട്ടിട്ടുള്ളത്. നഗര സൗന്ദര്യം വർധിപ്പിക്കുക, ആരോഗ്യ സംരക്ഷണം തുടങ്ങിയവയുടെ ഭാഗമായാണ് തീരുമാനം.

TAGS :

Next Story