ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിൽ വിപുലമായ സംവിധാനം
എയർപോർട്ടുകളിൽ തീർത്ഥാടകരെ സ്വീകരിക്കാനായി 18000 ജീവനക്കാർ 24 മണിക്കൂറും സേവനത്തിലുണ്ട്

മക്ക: ഇത്തവണ ഹാജിമാർക്കായി സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ. സൗദി സിവിൽ ഏവിയേഷന് കീഴിൽ 30 ലക്ഷം വിമാന സീറ്റുകൾ ഹാജിമാരുടെ യാത്രക്കായി ഒരുക്കി. ആറു വിമാനത്താവളങ്ങളിലാണ് തീർത്ഥാടകർ എത്തുന്നത്. എയർപോർട്ടുകളിൽ തീർത്ഥാടകരെ സ്വീകരിക്കാനായി 18000 ജീവനക്കാർ 24 മണിക്കൂറും സേവനത്തിലുണ്ട്.
ഏവിയേഷൻ മേഖലയിൽ സേവനം നൽകുന്ന കമ്പനികളെ നിരീക്ഷിക്കാനായി ഗാകയുടെ കീഴിൽ പ്രത്യേക സംഘം നിരീക്ഷണം നടത്തും. സൗദി എയർലൈൻസ് 158 വിമാനങ്ങൾ ഉപയോഗിച്ച് 2000 സർവീസുകൾ നടത്തും. 10 ലക്ഷം വിദേശ തീർത്ഥാടകരെ ഹജ്ജിലേക്ക് എത്തിക്കും. ഫ്ലൈ നാസ് 294 സർവീസുകളിലായി 1,20,000 തീർത്ഥാടകർക്കും യാത്രയൊരുക്കും. ഹാജിമാർക്ക് യാത്ര ചെയ്യാനായി 25000 ബസ്സുകളും 9000 ടാക്സികളും സജ്ജമാക്കിയിട്ടുണ്ട്. കരമാർഗവും കടൽമാർഗവും എത്തുന്ന തീർത്ഥാടകർക്കുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ 20 ലക്ഷം യാത്രക്കാരെ വഹിക്കുന്നതിനായി 2000 ട്രിപ്പുകൾ നടത്തും. ഹജ്ജ് ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി തീർത്ഥാടകരെ സ്വീകരിക്കുകയാണ് ഹജ്ജ് ഉംറ മന്ത്രാലയം.
Adjust Story Font
16

