ഫലസ്തീൻ ജനതയെ സ്വന്തം മണ്ണിൽ നിന്നും പുറന്തള്ളാനുള്ള നീക്കം തള്ളുന്നതായി സൗദി അറേബ്യ
ലിബിയയിലേക്ക് ഗസ്സക്കാരെ മാറ്റുമെന്ന യുഎസ് വാർത്തകൾക്കിടെയാണ് സൗദി നിലപാട് ആവർത്തിച്ചത്

ബാഗ്ദാദ്: ഫലസ്തീൻ ജനതയെ അവരുടെ സ്വന്തം മണ്ണിൽ നിന്ന് പുറന്തള്ളാനുള്ള ഏതൊരു നീക്കവും തള്ളുന്നതായി സൗദി അറേബ്യ. ബാഗ്ദാദിലെ അറബ് ലീഗ് യോഗത്തിലാണ് സൗദി നിലപാട് ആവർത്തിച്ചത്. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറിന്റേതാണ് പ്രതികരണം. ഗസ്സയിൽ നിന്നുള്ളവരെ ലിബിയയിലേക്ക് മാറ്റാൻ യുഎസ് ആലോചിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സൗദിയുടെ ഈ ശക്തമായ പ്രതികരണം.
Minister of State for Foreign Affairs of Saudi Arabia
1967ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ട് ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതാണ് ഇസ്രായേലുമായുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനുള്ള ഏക മാർഗ്ഗമെന്നും സൗദി അറേബ്യ യോഗത്തിൽ വ്യക്തമാക്കി. ഇറാഖിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ ഇറാൻ ആണവ ചർച്ചകളും സിറിയക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രധാന ചർച്ചാവിഷയങ്ങളാണ്.
Adjust Story Font
16

