Quantcast

നിയമലംഘനം; സൗദിയിൽ 21 ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    13 Jun 2026 5:16 PM IST

Saudi Arabia revokes licenses of 21 Umrah companies for violating laws
X

റിയാദ്: തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെയും പുതിയ ഉംറ സീസണിനായുള്ള നേരത്തെയുള്ള ഒരുക്കങ്ങളുടെയും ഭാഗമായി 21 ഉംറ കമ്പനികളുടെ പ്രവർത്തനം സൗദി ഹജ്ജ്-ഉംറ മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു. അംഗീകൃത പ്രകടന സൂചികകൾ പ്രകാരം സേവന നിലവാരം വളരെ കുറവാണെന്ന് കണ്ടെത്തിയ 15 ഉംറ കമ്പനികളും, ഉംറ നിയമാവലികൾ ലംഘിച്ച മറ്റ് 6 കമ്പനികളും ഉൾപ്പെടെയാണ് ആകെ 21 കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കമ്പനികളുടെ സേവന നിലവാരം വളരെ താഴെയാണെന്ന് കണ്ടെത്തുകയും ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും നിർദേശങ്ങളുടെയും ലംഘനം ശ്രദ്ധയിൽപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ കർശന തീരുമാനം.

TAGS :

Next Story