ഹൃദയപൂർവം സൗദി; സഹായവസ്തുക്കളുമായി 14 ട്രക്കുകൾ സിറിയയിലേക്ക്
10,000 ഭക്ഷ്യകിറ്റുകളാണ് എത്തിക്കുന്നത്

റിയാദ്: കിങ് സൽമാൻ റിലീഫ് സെന്ററിനു കീഴിൽ സിറിയയിലേക്കുള്ള സഹായവിതരണം തുടർന്ന് സൗദി അറേബ്യ. ജോർദാനിലെ ജാബിർ അതിർത്തി കടന്ന് പുറപ്പെട്ട 14 ദുരിതാശ്വാസ ട്രക്കുകളിൽ 10,000 ഭക്ഷ്യകിറ്റുകളാണ് സൗദി എത്തിക്കുന്നത്.
നസീബ് അതിർത്തി കടന്നാണ് ദുരിതാശ്വാസ വാഹനങ്ങൾ സിറിയയിലെത്തുക. സിറിയ കൂടാതെ ഫലസ്തീൻ, സുഡാൻ തുടങ്ങി ദുരിതമനുഭവിക്കുന്ന ജനതകളിലേക്ക് സൗദി സഹായം തുടരുന്നുണ്ട്.
Next Story
Adjust Story Font
16

