Quantcast

ഇന്റേണൽ ഓഡിറ്റേഴ്സ് കോൺഫറൻസ്; ആതിതേയത്വം വഹിക്കാൻ സൗദി സജ്ജം

സിംഗപ്പൂരിൽ നടക്കുന്ന 'ഇന്റർനാഷണൽ ഇന്റേണൽ ഓഡിറ്റേഴ്സ് കോൺഫറൻസ് 2026'-ൽ സൗദി പ്രതിനിധി സംഘം പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    22 Jun 2026 5:41 PM IST

Saudi Arabia set to host Internal Auditors Conference
X

റിയാദ്: ലോകത്തെ ഏറ്റവും വലിയ പ്രൊഫഷണൽ കൂട്ടായ്മയായ 2027-ലെ ഇന്റർനാഷണൽ ഇന്റേണൽ ഓഡിറ്റേഴ്സ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനുള്ള പൂർണ്ണ സജ്ജീകരണം റിയാദ് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലവിൽ സിംഗപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന 'ഇന്റർനാഷണൽ ഇന്റേണൽ ഓഡിറ്റേഴ്സ് കോൺഫറൻസ് 2026'-ൽ ജനറൽ അതോറിറ്റി ഫോർ ഇന്റേണൽ ഓഡിറ്റേഴ്സ് പ്രസിഡന്റ് ഡോ. ഹുസാം അൽ-അൻഖരിയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം പങ്കെടുത്തു. ആഗോള വേദിയിൽ സൗദിയുടെ സജീവമായ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഇന്റേണൽ ഓഡിറ്റിംഗ് രംഗത്തെ സൗദിയുടെ മുൻനിര അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായാണ് അതോറിറ്റി ഈ സമ്മേളനത്തിൽ പങ്കെടുത്തത്.

സിംഗപ്പൂരിലെ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ വർക്കിങ് സെഷനുകളിൽ ഇന്റേണൽ ഓഡിറ്റിങ് പ്രക്രിയകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് സൗദി സംഘം വിശദീകരിച്ചു. കൂടാതെ, സ്ഥാപനങ്ങളുടെ ഘടനയിൽ ഇന്റേണൽ ഓഡിറ്റിങ് വിഭാഗം എങ്ങനെ ഒരു തന്ത്രപ്രധാന പങ്കാളിയായി പ്രവർത്തിക്കുന്നു എന്ന വിഷയവും ചർച്ച ചെയ്തു.

ഇന്റേണൽ ഓഡിറ്റിങ് രംഗത്ത് നൂതനമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ലോകത്തെ ഏറ്റവും മികച്ച പ്രായോഗിക രീതികൾ പരസ്പരം കൈമാറുന്നതിനുമാണ് സൗദി ശ്രമിക്കുന്നതെന്ന് സമ്മേളനത്തിൽ സംസാരിച്ച ഡോ. ഹുസാം അൽ അൻഖരി വ്യക്തമാക്കി. ഈ രംഗത്ത് സൗദി കൈവരിച്ച സവിശേഷമായ പുരോഗതി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ആഗോളതലത്തിൽ രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story