കുറഞ്ഞ ഊർജം ഉപയോഗിച്ച് കടൽവെള്ളശുദ്ധീകരണം; റെക്കോർഡിട്ട് സൗദി
യാമ്പു റിവേഴ്സ് ഓസ്മോസിസ് പ്ലാന്റാണ് ചരിത്രനേട്ടം കൈവരിച്ചത്

റിയാദ്: വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും കുറഞ്ഞ ഊർജം ഉപയോഗിച്ച് കടൽവെള്ളം ശുദ്ധീകരിക്കുന്ന രാജ്യമെന്ന നേട്ടത്തിനാണ് അംഗീകാരം. യാമ്പുവിലെ പ്ലാന്റാണ് ചരിത്ര നേട്ടത്തിന് അർഹമായത്.ഒരു ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിക്കാൻ 1.55 കിലോവാട്ട് പെർ ഹവർ ഊർജം മാത്രമാണ് ഉപയോഗിച്ചത്. നേട്ടത്തിലൂടെ വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. യാമ്പു റിവേഴ്സ് ഓസ്മോസിസ് പ്ലാന്റാണ് ചരിത്രനേട്ടം കൈവരിച്ചത്.
സൗദി വാട്ടർ അതോറിറ്റിയുടെ കീഴിലാണ് പ്ലാന്റിന്റെ പ്രവർത്തനം. നേട്ടത്തിന് പിന്നിൽ വാട്ടർ ടെക്നോളജി ഇന്നൊവേഷൻ സെന്ററിന്റെയും സഹകരണമുണ്ട്. പ്രത്യേക ഫിൽറ്റർ ഉപയോഗിച്ച് കടൽവെള്ളത്തിൽ നിന്ന് ഉപ്പും മറ്റു അഴുക്കുകളും നീക്കം ചെയ്യുന്നതാണ് പുതിയ രീതി.ജലശുദ്ധീകരണ മേഖലയിലെ പ്രവർത്തനക്ഷമത വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദമായ രീതിയിൽ കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുക തുടങ്ങിയവക്ക് പുതിയ കണ്ടുപിടുത്തം സഹായമാകും. സൗദിയിൽ സ്വാഭാവികമായുള്ള കുടിവെള്ള ഉറവിടങ്ങൾ നിലവിൽ കുറവാണ്. ഈ പ്രശ്നം വലിയ തോതിൽ പരിഹരിക്കാൻ പുതിയ രീതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16

