ബിസിനസ്സ് ലൈസൻസുകൾ; നടപടിക്രമങ്ങൾ എളുപ്പമാക്കി സൗദി അറേബ്യ
അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയിൽ നിന്നും തുടങ്ങാൻ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷൻ വാങ്ങണം. ഇതിനുള്ള സൗകര്യം ഓൺലൈൻ ലിങ്കായി വിദേശ കാര്യ മന്ത്രാലത്തിന്റെ സൈറ്റിൽ നൽകിയിട്ടുണ്ട്.

ബിസിനസ്സ് ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി സൗദി അറേബ്യ. വിദേശത്ത് നിന്ന് ഓൺലൈൻ വഴി ലൈസൻസുകൾ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയിൽ നിന്നും തുടങ്ങാൻ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷൻ വാങ്ങണം. ഇതിനുള്ള സൗകര്യം ഓൺലൈൻ ലിങ്കായി വിദേശ കാര്യ മന്ത്രാലത്തിന്റെ സൈറ്റിൽ നൽകിയിട്ടുണ്ട്.
ഇതു പൂർത്തിയാക്കിയാൽ സൗദിയിൽ ബിസിനസിനുള്ള ലൈസൻസ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം. ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലുണ്ട്. മൂന്നാമത്തെ ഘട്ടം സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്ട്രേഷൻ പൂർത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്സൈറ്റ് വഴിയാണ് പൂർത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികൾ അവസാനിക്കും. പുതിയ സേവനത്തിലൂടെ നിക്ഷേപകർ നേരത്തെ നേരിട്ടിരുന്ന വെല്ലുവിളികളും മറികടക്കാം. പുതിയ സേവനത്തെ സംബന്ധിച്ച് വിവിധ ഭാഷകളിൽ വ്യാപകമായ മാർക്കറ്റിംഗ് കാമ്പയിൻ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

